’ഹ​ർ​ത്താ​ലി​ന്‍റെ രാ​ഷ്ട്രീ​യം’ ച​ർ​ച്ചാ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Monday, January 14, 2019 10:06 PM IST
അ​ബാ​സി​യ: പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യും അ​വ​കാ​ശ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രേ​യും ആ​ഹ്വാ​നം ചെ​യ്യ​പ്പെ​ടു​ന്ന ഹ​ർ​ത്താ​ലു​ക​ൾ ആ​ഭാ​സ​ക​ര​മാ​വ​രു​തെ​ന്ന് കു​വൈ​ത്ത് ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ’ഹ​ർ​ത്താ​ലി​ന്‍റെ രാ​ഷ്ട്രീ​യം’ ച​ർ​ച്ചാ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഒ​രു വി​ഭാ​ഗം ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി ന​ട​ത്തു​ന്ന ഹ​ർ​ത്താ​ൽ മ​റ്റു​ള്ള​വ​രു​ടെ മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ൾ പോ​ലും നി​ഷേ​ധി​ക്കു​ന്പോ​ൾ അ​ത് തീ​ർ​ത്തും ഫാ​ഷി​സ​മാ​ണ്. മാ​ത്ര​മ​ല്ല തു​ട​ർ​ച്ച​യാ​യു​ള്ള ഹ​ർ​ത്താ​ലു​ക​ൾ ഒ​രു ഉ​പ​ഭോ​ക്തൃ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ന്‍റെ സ​ന്പ​ദ്ഘ​ട​ന​യെ പോ​ലും ത​ക​ർ​ക്കു​ന്ന രൂ​പ​ത്തി​ലേ​ക്കാ​ണ് പോ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് എ​ന്നും ച​ർ​ച്ച​യി​ൽ സം​ബ​ന്ധി​ച്ച വി​വി​ധ സാം​സ്കാ​രി​ക നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. തോ​മ​സ് മാ​ത്യു ക​ട​വി​ൽ, അ​ബ്ദു​ൽ ഫ​ത്താ​ഹ് ത​യ്യി​ൽ, ഫാ​റൂ​ഖ് ഹ​മ​ദാ​നി, അ​ഹ്മ​ദ് കെ.​മാ​ണി​യൂ​ർ, സ​ലീം കൊ​ച്ച​ന്നൂ​ർ തു​ട​ങ്ങി​യ​വ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഐ​സി​എ​ഫ് കു​വൈ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഹ​ക്കീം ദാ​രി​മി അ​ധ്യ​ക്ഷ്യം വ​ഹി​ച്ച സം​ഗ​മ​ത്തി​ൽ മോ​ഡ​റേ​റ്റ​റാ​യ അ​ബ്ദു​ല്ല വ​ട​ക​ര ച​ർ​ച്ച​ക​ൾ നി​യ​ന്ത്രി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ