ലെ​നി​ൻ രാ​ജേ​ന്ദ്ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ചി​ല്ല സ​ർ​ഗ​വേ​ദി അ​നു​ശോ​ചി​ച്ചു
Tuesday, January 15, 2019 1:34 AM IST
റി​യാ​ദ് : ലെ​നി​ൻ രാ​ജേ​ന്ദ്ര​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ചി​ല്ല സ​ർ​ഗ​വേ​ദി അ​നു​ശോ​ചി​ച്ചു. മ​ല​യാ​ള​ത്തി​ലെ മ​ധ്യ​വ​ർ​ത്തി സി​നി​മ​യു​ടെ ശ​ക്ത​നാ​യ പ്ര​യോ​ക്താ​ക്ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ. സി​നി​മ​ക​ൾ​ക്കു വേ​ണ്ടി തി​ര​ഞ്ഞെ​ടു​ത്ത പ്ര​മേ​യ​ങ്ങ​ളു​ടെ വൈ​വി​ധ്യ​വും ശ​ക്ത​മാ​യ പു​രോ​ഗ​മ​ന രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളും സ​മ​കാ​ലി​ക​ച​ല​ച്ചി​ത്ര​കാ​രന്മാ​രി​ൽ നി​ന്ന് അ​ദ്ദേ​ഹ​ത്തെ വ്യ​ത്യ​സ്ത​നാ​ക്കി.

ക​ലാ​മൂ​ല്യ​വും ക​ച്ച​വ​ട​ചേ​രു​വ​ക​ളും സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ട് ജ​ന​കീ​യ​വും ജ​ന​പ്രി​യ​വു​മാ​യ സി​നി​മ​ക​ളു​ടെ പ​ന്ഥാ​വ് വെ​ട്ടി​ത്തെ​ളി​ച്ചു മു​ന്നോ​ട്ടു പോ​യ ഒ​രു കാ​ല​ഘ​ട്ട​ത്തി​ന്‍റെ പ്ര​തി​നി​ധി​കൂ​ടി​യാ​യി​രു​ന്നു ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ. വേ​ന​ൽ എ​ന്ന ചി​ത്ര​ത്തി​ൽ തു​ട​ങ്ങി മ​ക​ര​മ​ഞ്ഞ് എ​ന്ന ചി​ത്ര​ത്തി​ൽ അ​വ​സാ​നി​ച്ച അ​ദ്ദേ​ഹ​ത്തി​ന്‍റെ ച​ല​ച്ചി​ത്ര​ച​രി​ത്ര​ത്തി​ലെ കൂ​ടു​ത​ൽ മി​ക​ച്ച ര​ച​ന​ക​ളാ​യി​രു​ന്നു ചി​ല്ല്, മീ​ന​മാ​സ​ത്തി​ലെ സൂ​ര്യ​ൻ, വ​ച​നം എ​ന്നി​വ.