പ്ര​ഥ​മ ഷു​ഹൈ​ബ് ജ​ന​സേ​വ പു​ര​സ്കാ​രം മ​ജീ​ദ് ചി​ങ്ങോ​ലി​ക്ക്
Monday, February 11, 2019 11:22 PM IST
റി​യാ​ദ് : ധീ​ര ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച ഷു​ഹൈ​ബ് അ​നു​സ്മ​ര​ണ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജീ​വ​കാ​രു​ണ്യ രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക്ക് ഒ​ഐ​സി​സി ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ ഷു​ഹൈ​ബ് ജ​ന​സേ​വ പു​ര​സ്കാ​ര​ത്തി​ന് മ​ജീ​ദ് ചി​ങ്ങോ​ലി അ​ർ​ഹ​നാ​യി.

മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ല​മാ​യി പ്ര​വാ​സ ഭൂ​മി​യി​ൽ ന​ട​ത്തി വ​രു​ന്ന വി​വി​ധ ജീ​വ​കാ​രു​ണ്യ മ​നു​ഷ്യ സ്നേ​ഹ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​വാ​ർ​ഡ് എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കേ​ര​ള​ത്തെ പി​ടി​ച്ചു​ല​ച്ച മ​ഹാ പ്ര​ള​യ കാ​ല​ത്തും വ്യ​തി​രി​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യി​രു​ന്ന മ​ജീ​ദ് ചി​ങ്ങോ​ലി അ​റി​യ​പ്പെ​ടു​ന്ന വ്യ​വ​സാ​യി​യും ഒ​ഐ​സി​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ട്ര​ഷ​റ​റു​മാ​ണ് . ഫെ​ബ്ര​വ​രി മൂ​ന്നാം വാ​രം റി​യാ​ദി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വാ​ർ​ഡ് കൈ​മാ​റു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ