ഫോ​ക്ക് ഫ​ർ​വാ​നി​യ, സാ​ൽ​മി​യ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Wednesday, February 13, 2019 11:20 PM IST
കു​വൈ​ത്ത്: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ ഫ​ർ​വാ​നി​യ, സാ​ൽ​മി​യ യൂ​ണി​റ്റ് 2019 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

പു​തി​യ സം​ഘ​ട​ന പു​നഃ​ക്ര​മീ​ക​ര​ണം പ്ര​കാ​രം ഫ​ർ​വാ​നി​യ, സാ​ൽ​മി​യ യൂ​ണി​റ്റു​ക​ളെ ഫ​ർ​വാ​നി​യ, ഫ​ർ​വാ​നി​യ നോ​ർ​ത്ത്, സാ​ൽ​മി​യ, സാ​ൽ​മി​യ ഈ​സ്റ്റ് യൂ​ണി​റ്റ് എ​ന്നീ പേ​രു​ക​ളി​ൽ നാ​ലു യൂ​ണി​റ്റു​ക​ൾ ആ​യി പു​നഃ​ക്ര​മീ​ക​രി​ച്ചു.

ഫ​ർ​വാ​നി​യ ക​ണ്‍​വീ​ന​റാ​യി പ്ര​മോ​ദ് വി.​വി​യും സെ​ക്ര​ട്ട​റി​യാ​യി രാ​ജേ​ഷ് ടി.​എ​യും ട്ര​ഷ​റ​റാ​യി ഷൈ​ബി​ൻ എ.​പി​യും തെ​ര​ഞ്ഞെ​ടു​ത്തു. ഫ​ർ​വാ​നി​യ നോ​ർ​ത്ത് യൂ​ണി​റ്റ് ക​ണ്‍​വീ​ന​റാ​യി സു​ധീ​ർ മൊ​ട്ട​മ്മ​ലി​നെ​യും, സെ​ക്ര​ട്ട​റി​യാ​യി അ​ഖി​ലേ​ഷ് എം. ​ട്ര​ഷ​റ​റാ​യി സൂ​ര​ജ് വി. ​കെ​യും. സാ​ൽ​മി​യ ക​ണ്‍​വീ​ന​റാ​യി വി​ജ​യേ​ഷ് കെ.​വി​യെ​യും സെ​ക്ര​ട്ട​റി​യാ​യി നി​ഖി​ൽ സി​എ​ച്ച്, ട്ര​ഷ​റാ​യി മ​നോ​ജ് ഒ​എം. സാ​ൽ​മി​യ ഈ​സ്റ്റ് ക​ണ്‍​വീ​ന​ർ ആ​യി നി​കേ​ഷ് സെ​ക്ര​ട്ട​റി സൂ​ര​ജ് കെ​വി​യും ട്ര​ഷ​റ​ർ ഷി​ജു ര​വീ​ന്ദ്ര​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ