ഇ​മാം ബു​ഖാ​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ്പോ​ർ​ട്സ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു
Thursday, February 14, 2019 10:50 PM IST
ജി​ദ്ദ: ശ​റ​ഫി​യ ഇ​മാം ബു​ഖാ​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ്പോ​ർ​ട്സ് ഫെ​സ്റ്റ് 2019 വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. ഹ​യ്യ് സാ​മി​ർ ദ​ല്ല കോ​ന്പൗ​ണ്ടി​ൽ ഒ​രു​ക്കി​യ ഫെ​സ്റ്റ് ജെഎന്‍എച്ച് ചെ​യ​ർ​മാ​ൻ വി.​പി.​മു​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

റെ​ഡ്, യ​ല്ലോ, ഗ്രീ​ൻ, ബ്ലൂ ​എ​ന്നീ നാ​ലു ഹൗ​സു​ക​ളാ​യി തി​രി​ച്ചു ഹെ​ഡ് ബോ​യ് യാ​സീ​ൻ, ഹെ​ഡ് ഗേ​ൾ ല​യ്ക സ​ലീം എ​ന്നി​വ​രു​ടെ നേ​തൃ​ത്തി​ൽ വി​ദ്യാ​ർ​ഥി, വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ വ​ർ​ണാ​ഭ​മാ​യ മാ​ർ​ച്ച് പാ​സ്റ്റോ​ടെ​യാ​ണ് കാ​യി​ക​മേ​ള ആ​രം​ഭി​ച്ച​ത്. വി.​പി.​മു​ഹ​മ്മ​ദ​ലി സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. ഫു​ട്ബാ​ൾ, ഓ​ട്ടം, ഷോ​ർ​ട്ട്പു​ട്ട്, വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ​ക്ക് പു​റ​മെ ക്രേ​സി കോ​ണ്‍, ഹാ​പ്പി ഫി​യോ​പി​ല എ​ന്ന ര​സ​ക​ര​മാ​യ ഗെ​യി​മു​ക​ളും അ​ര​ങ്ങേ​റി. ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും വെ​വേ​റെ​യാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ.

വീ​റും വാ​ശി​യു​മേ​റി​യ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ളി​ൽ 121 പോ​യ​ൻ​റു​ക​ൾ നേ​ടി ഗ്രീ​ൻ ഹൗ​സ് ഓ​വ​റോ​ൾ ചാ​ന്പ്യന്മാ​രാ​യി. ബ്ലൂ ​ഹൗ​സ് റ​ണ്ണ​ർ​അ​പ്പു​മാ​യി. മു​ഹ​മ്മ​ദ് ശി​ഫാ​ൻ (കി​ഡ്സ് ബോ​യ്സ് ), ദു​അ ഇ​സ്മാ​യീ​ൽ (കി​സ് ഗേ​ൾ​സ്), ഹാ​ഫി​സ് (ജൂ​നി​യ​ർ ബോ​യ്സ്), ഇ​സ (ജൂ​നി​യ​ർ ഗേ​ൾ​സ്), മു​ന​വ​ർ നൗ​ഷാ​ദ് (സീ​നി​യ​ർ ബോ​യ്സ്), നൗ​ഫി​ഷാ​ൻ (സീ​നി​യ​ർ ഗേ​ൾ​സ്) എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത ചാ​ന്പ്യ·ാ​രാ​യി.

ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി പ്ര​ത്യേ​ക മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു. ഇ​മാം ബു​ഖാ​രി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ര​ക്ഷാ​ധി​കാ​രി എ.​ന​ജ്മു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ക്കാ​ഡ​മി​ക് ചെ​യ​ർ​മാ​ൻ സി.​കെ. മു​ഹ​മ്മ​ദ് ന​ജീ​ബ് ആ​ശം​സ നേ​ർ​ന്നു. ചാ​ന്പ്യന്മാ​ർ​ക്ക് പി​ടി​എ പ്ര​സി​ഡ​ൻ​റ് വി.​പി. ഷി​യാ​സ് ട്രോ​ഫി സ​മ്മാ​നി​ച്ചു. മ​റ്റ് വി​ജ​യി​ക​ൾ​ക്ക് മു​സ്ത​ഫ മീ​രാ​ൻ ( ഫാ​ൽ​ക​ണ്‍ കാ​ർ​ഗോ), എ​ൻ.​കെ. അ​ബ്ദു​റ​ഹീം, സി.​കെ. മു​ഹ​മ്മ​ദ് ന​ജീ​ബ്, സ​ഫ​റു​ല്ല മു​ല്ലോ​ളി, ശി​ഹാ​ബു​ദ്ദീ​ൻ ക​രു​വാ​ര​കു​ണ്ട്, റ​ഷീ​ദ് സി ​എ​ച്ച് തു​ട​ങ്ങി​യ​വ​ർ മെ​ഡ​ലു​ക​ൾ ന​ൽ​കി. മ​ത്സ​ര​ങ്ങ​ൾ ന​യി​ച്ച മു​ൻ​കേ​ര​ള ജൂ​നി​യ​ർ ഫു​ട്ബാ​ൾ ടീം ​അം​ഗം അ​ബ്ദു​റ​ഹീ​മി​ന് പ്ര​ത്യേ​ക ഉ​പ​ഹാ​രം പി. ​അ​ബ്ദു​സ​ലീം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​സ​ലീം സ്വാ​ഗ​ത​വും അ​ബ്ദു​റ​സാ​ഖ് മാ​സ്റ്റ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ