സൗ​ദി​ 850 ഇ​ന്ത്യ​ൻ ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കും
Thursday, February 21, 2019 12:14 AM IST
ന്യൂ​ഡ​ൽ​ഹി: സൗ​ദി ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന 850 ഇ​ന്ത്യ​ക്കാ​രെ മോചിപ്പിക്കാൻ ഉത്തരവായി. ഇന്ത്യയിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ സൗദി കിരീടാവകാശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്‍റേതാണ് ഉത്തരവ്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യുമായി നടന്ന ചർച്ചയെ തുടർന്നാണ് നടപടി. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ഹ​ജ് തീ​ർ​ഥാ​ട​ക​രു​ടെ ക്വാ​ട്ട ര​ണ്ടു ല​ക്ഷ​മാ​ക്കു​മെ​ന്ന് സ​ൽ​മാ​ൻ ഉ​റ​പ്പു​ന​ൽ​കി​യ​താ​യും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​വീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.