സന്ദർശിച്ചു
Saturday, February 23, 2019 8:30 PM IST
കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് ഭാരവാഹികൾ ഹൃസ്വ സന്ദർശനാർഥം കുവൈത്തിലെത്തിയ എൻ.കെ പ്രേമചന്ദ്രൻ എംപിയെ സന്ദർശിച്ചു .

പ്രവാസികൾ അഭിമുഖികരിക്കുന്ന വിവിധ വിഷയങ്ങളെ സംബന്ധിച്ചു നേതാക്കൾ എംപിയുമായി ചർച്ച നടത്തി. തിരുവനന്തപുരം എയർ പോർട്ടിലേക്ക് വിവിധ എയർ ലൈനുകൾ സർവീസ് നിർത്തലാക്കുന്നതിനെകുറിച്ച് പ്രസിഡന്‍റ് സലിം രാജ് നിവേദനം നൽകി. സംഘത്തിൽ ജനറൽ സെക്രട്ടറി അലക്സ് മാത്യൂ, ട്രഷറർ തമ്പി ലൂക്കോസ് , രക്ഷാധികാരികളായ ജേക്കബ് ചണ്ണപ്പെട്ട, ജയിംസ് പൂയപ്പള്ളി, വൈസ് പ്രസിഡന്‍റ് ഡോ. സുബു തോമസ്, സെക്രട്ടറി അലക്‌സ് കുട്ടി, മുൻ ഭാരവാഹികളായ അഡ്വ: ലാജി ജേക്കബ് , ജോർജ് വൈരമൺ, ജോയ് കരവാളൂർ, മനോജ് ചണ്ണപ്പെട്ട എന്നിവരും സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ