കൈരളികൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ സ്നേഹസംഗമം
Saturday, February 23, 2019 11:01 PM IST
ദുബായ്: കൈരളികൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ സ്നേഹസംഗമം സംഘടിപ്പിച്ചു ഫെബ്രുവരി 21 ന് അൽ മസായ ഓഡിറ്റോറിയത്തിൽ കൈരളികൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂണിറ്റ് പ്രസിഡന്‍റ് ബൈജു രാഘവന്‍റെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ലോകകേരളാ സഭാഗം സൈമൺ സാമുവേൽ ഉദ്ഘാടനം ചെയ്തു.

വിശിഷ്ടാതിഥികളായിരുന്ന സംവിധായകൻ ലിയോ തദേവൂസും സംഗീത സംവിധായകൻ അൽഫോൺസ് ജോസഫും സംസാരിച്ചു. സെൻട്രൽ കമ്മറ്റി പ്രസിഡന്‍റ് സുഭാഷ് വിളയിൽ ആശംസ നേർന്നു സംസാരിച്ചു. വിശിഷ്ടാതിഥികൾക്ക് കൈരളി ഉപദേശക സമതി അംഗങ്ങളായ കെ.പി. സുകുമാരൻ, സന്തോഷ് കുമാർ എന്നിവർ കൈരളിയുടെ സ്നേഹോപഹാരം നൽകി സമ്മാനിച്ചു. യൂണിറ്റ് സെക്രട്ടറി സതീഷ്കുമാർ സ്വാഗതവും വനിതാ കൺവീനർ രഞ്ജിനി മനോജ് നന്ദിയും പറഞ്ഞു.

തുടർന്നു കൈരളിയിലെ കലാകാരൻമാരും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഗോൾഡൻ ബീറ്റ്സ് ദുബൈയുടെ ഗാനമേളയും അരങ്ങേറി.