മ്യൂ​സി​ക് ബാ​ൻ​ഡ് ഉ​ദ്ഘാ​ട​ന​വും സം​ഗീ​ത​ആ​ൽ​ബം റി​ലീ​സിം​ഗും മാ​ർ​ച്ച് 15ന്
Tuesday, March 12, 2019 11:25 PM IST
ദു​ബാ​യ്: ക​ലാ​കാ​രന്മാ​രു​ടെ ആ​ഗോ​ള സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ ’സ​പ്ത സ്വ​ര രാ​ഗ ല​യ’ യു​എ​ഇ ചാ​പ്റ്റ​ർ രൂ​പം ന​ൽ​കി​യ ’ല​യ ഇ​മോ​ഷ​ൻ​സ്’ എ​ന്ന മ്യൂ​സി​ക് ബാ​ൻ​ഡ് ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മാ​ർ​ച്ച് 15 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് ദു​ബാ​യ് ക​രാ​മ സെ​ന്‍റ​റി​ൽ ന​ട​ക്ക​പ്പെ​ടും. ച​ട​ങ്ങി​ൽ യു​എ​ഇ​യി​ലെ ക​ലാ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും സ​പ്ത സ്വ​ര രാ​ഗ ല​യ അം​ഗ​ങ്ങ​ളും സം​ബ​ന്ധി​ക്കും.

ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളാ​യ ര​ശ്മി സു​ഷി​ൽ ര​ച​ന​യും ചാ​ൾ​സ് സൈ​മ​ണ്‍ സം​ഗീ​ത​വും നി​ർ​വ​ഹി​ച്ച "​സ​പ്ത വ​ർ​ണ്ണ​ങ്ങ​ളാ​ൽ യു​എ​ഇ​' എ​ന്ന ആ​ദ്യ സം​ഗീ​ത ആ​ൽ​ബ​ത്തി​ന്‍റെ അ​വ​ത​ര​ണ​വും ഓ​ണ്‍​ലൈ​ൻ റി​ലീ​സും ച​ട​ങ്ങി​ൽ വ​ച്ചു ന​ട​ക്ക​പ്പെ​ടും. തു​ട​ർ​ന്ന് ’ല​യ ഇ​മോ​ഷ​ൻ​സ്’ ബാ​ൻ​ഡ് ന​യി​ക്കു​ന്ന സം​ഗീ​ത നി​ശ അ​രങ്ങേ​റും. ഏ​ഴു എ​മി​റേ​റ്റു​ക​ളെ കു​റി​ച്ചും രാ​ഷ്ട്ര ത​ല​വന്മാരു​ടെ ഭ​ര​ണ നൈ​പു​ണ്യ​ത്തെ​ക്കു​റി​ച്ചും രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​ക്കും മു​ന്നേ​റ്റ​ത്തി​നും പ്ര​വാ​സി​ക​ൾ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ​യും പ്ര​തി​പാ​ദി​ക്കു​ന്ന സം​ഗീ​ത ആ​ൽ​ബ​ത്തി​ലൂ​ടെ ’സ​പ്ത സ്വ​ര രാ​ഗ ല​യ’ യു​ടെ നി​ര​വ​ധി ഗാ​യ​ക​ർ ഒ​ത്തു ചേ​രു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്ക് : ബി​ജോ എ​രു​മേ​ലി (052 207 7687) , ചാ​ൾ​സ് സൈ​മ​ണ്‍ (054 541 6646)