കുഞ്ഞിനെ മറന്ന അമ്മയ്ക്കായി വിമാനം തിരിച്ചിറക്കി
Tuesday, March 12, 2019 11:28 PM IST
റി​​​​യാ​​​​ദ്: വി​​മാ​​ന​​ത്തി​​ൽ ക​​യ​​റാ​​നു​​ള്ള തി​​ര​​ക്കി​​ൽ അ​​​​മ്മ കു​​​​ഞ്ഞി​​​​നെ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ മ​​​​റ​​​​ന്നു​​. യാ​​ത്ര തി​​രി​​ച്ച വി​​​​മാ​​​​നം തി​​​​രി​​​​ച്ചി​​​​റ​​​​ക്കേ​​ണ്ടി​​വ​​ന്നു.

സൗ​​​​ദി ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ റി​​​​യാ​​​​ദി​​​​ൽ​​​​നി​​​​ന്നു മ​​​​ലേ​​​​ഷ്യ​​​​ക്കു പു​​​​റ​​​​പ്പെ​​​​ട്ട വി​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന അ​​​​മ്മ യാ​​​​ത്ര തു​​​​ട​​​​രാ​​​​ൻ പ​​​​റ്റി​​​​ല്ലെ​​​​ന്ന് വ്യ​​ക്ത​​മാ​​ക്കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് പൈ​​​​ല​​​​റ്റ് കിം​​​​ഗ് അ​​​​ബ്ദു​​​​ൾ അ​​​​സീ​​​​സ് വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ എ​​​​യ​​​​ർ​​​​ട്രാ​​​​ഫി​​​​ക് ക​​​​ൺ​​​​ട്രോ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു. കു​​​​ഞ്ഞി​​​​നെ തി​​​​രി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ൻ വി​​​​മാ​​​​നം ഇ​​​​റ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. എ​​​​ന്നാ​​​​ൽ, ഇ​​​​ത്ത​​​​ര​​​​മൊ​​​​രു സം​​​​ഭ​​​​വം മു​​​​ന്പു പ​​​​രി​​​​ച​​​​യ​​​​മി​​​​ല്ലാ​​​​ത്ത എ​​​​യ​​​​ർ​​​​ട്രാ​​​​ഫി​​​​ക് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പ​​​​ത്തി​​​​ലാ​​​​യി. എ​​ങ്കി​​ലും വി​​​​മാ​​​​നം തി​​​​രി​​​​ച്ചി​​​​റ​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി നൽകി.

വി​​​​മാ​​​​ന​​​​യാ​​​​ത്ര​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ​​​​ത​​​​ന്നെ ഇ​​​​ത്ത​​​​ര​​​​മൊ​​​​രു സം​​​​ഭ​​​​വം ആ​​​​ദ്യ​​​​മാ​​​​ണെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്നു. വി​​​​മാ​​​​ന​​​​ത്തി​​​​നു സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​​ർ ഉ​​​​ണ്ടാ​​​​യാ​​​​ലോ, യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്ക് ഗു​​​​രു​​​​ത​​​​ര ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ നേ​​​​രി​​​​ട്ടാ​​​​ലോ ആ​​​​ണ് സാ​​​​ധാ​​​​ര​​​​ണ പാ​​​​തി​​​​വ​​​​ഴി​​​​യി​​​​ൽ തി​​​​രി​​​​ച്ചി​​​​റ​​​​ക്കാ​​​​റു​​​​ള്ള​​​​ത്.