ആര്‍എസ്‌സി അ​ഭി​പ്രാ​യ സം​ഗ​മം 50 കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു
Wednesday, March 13, 2019 10:47 PM IST
മ​നാ​മ: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി​യു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും ജ​ന​കീ​യ​മാ​യി ശ​ക്തി​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി ’കേ​ര​ള ന​വോ​ത്ഥാ​നം പ്ര​വാ​സി​ക​ൾ പ​ങ്ക് ചോ​ദി​ക്കു​ന്നു ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ (ആര്‍എസ്‌സി) ഗ​ൾ​ഫി​ൽ ആ​യി​രം കേ​ന്ദ്ര​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഭി​പ്രാ​യ സം​ഗ​മ​ങ്ങ​ൾ ബ​ഹ്റൈ​നി​ൽ 50 യൂ​ണി​റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും.

ആ​ധു​നി​ക കേ​ര​ള​ത്തി​ന്‍റെ സ​മ​ഗ്ര​പു​രോ​ഗ​തി​യി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച പ്ര​വാ​സി​ക​ൾ​ക്ക് അ​വ​രു​ടേ​താ​യ ഇ​ടം വ​ക​വ​ച്ചു ന​ൽ​കു​ന്ന​തി​ന് സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് ന​ട​ക്കേ​ണ്ട​തു​ണ്ട്. അ​ത്ത​രം ചി​ന്ത​ക​ൾ​ക്കും ആ​ശ​യ​ങ്ങ​ളു​ടെ പ​ങ്കു​ക​ൾ​ക്കും വി​ശാ​ല​മാ​യ അ​വ​സ​ര​മൊ​രു​ക്കി​യാ​ണ് അ​ഭി​പ്രാ​യ സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മു​ഴു​വ​ൻ മ​ല​യാ​ളി പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ക്കു​ന്ന സം​ഗ​മ​ങ്ങ​ളി​ൽ പ്ര​ഭാ​ഷ​ണം, ഉ​പ​ക്ഷേ​പം, ന​യ​പ്ര​ഖ്യാ​പ​നം എ​ന്നീ സെ​ഷ​നു​ക​ളി​ൽ പ്ര​മു​ഖ​ർ സം​വ​ദി​ക്കും.

ചെ​യ​ർ​മാ​ൻ അ​ബ്ദു​റ​ഹീം സ​ഖാ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വി.​പി.​കെ. മു​ഹ​മ്മ​ദ്, ഫൈ​സ​ൽ കൊ​ല്ലം, അ​ശ്റ​ഫ് മ​ങ്ക​ര, ന​വാ​സ് പാ​വ​ണ്ടൂ​ർ, ന​ജ്മു​ദ്ദീ​ൻ പ​ഴ​മു​ള്ളൂ​ർ, ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ , സു​നീ​ർ നി​ല​ന്പൂ​ർ, അ​ബ്ദു​ൾ സ​ലാം കോ​ട്ട​ക്ക​ൽ, ഷ​ഹീ​ൻ അ​ഴി​യൂ​ർ സം​ബ​ന്ധി​ച്ചു.