ബെ​ഞ്ച് മാ​ർ​ക്ക് ക​രി​യ​ർ ഗൈ​ഡ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു
Thursday, March 14, 2019 10:39 PM IST
ജി​ദ്ദ: സാ​ങ്കേ​തി​ക വൈ​ജ്ഞാ​നി​ക വി​പ്ല​വ​ങ്ങ​ളു​ടെ ഈ ​പു​തി​യ കാ​ല​ഘ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം മു​ഖ്യ ല​ക്ഷ്യ​മാ​ക്കി തു​ഞ്ച​ന്‍റെ മ​ണ്ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബെ​ഞ്ച്മാ​ർ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ തി​രൂ​ർ, പു​തു​ത​ല​മു​റ​യി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും കോ​ഴ്സു​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തു​വാ​നാ​യി മാ​ർ​ച്ച് വെ​ള്ളി​യാ​ഴ്ച സ​ഫീ​റോ ഹോ​ട്ട​ൽ, ഷ​റ​ഫി​യ, ജി​ദ്ദ​യി​ൽ വൈ​കീ​ട്ട് ഏ​ഴി​ന് ക​രി​യ​ർ പ്ലാ​നിം​ഗ് സ്ട്രാ​റ്റ​ജീ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ ഒ​രു സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഗ​ൾ​ഫി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് തു​ട​ർ​വി​ദ്യാ​ഭ്യാ​സം തേ​ടി​പ്പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന പ്ര​ദ​മാ​യി​രി​ക്കും ഈ ​സെ​മി​നാ​റെ​ന്ന് ബെ​ഞ്ച്മാ​ർ​ക്കി​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മോ​ണ്ടി​സോ​റി സി​സ്റ്റ​ത്തി​ൽ ആ​രം​ഭി​ച്ചു സി​ബി​എ​സ്സി സി​ല​ബ​സി​ൽ പ്ല​സ്ടു വ​രെ​യു​ള്ള ക്ലാ​സു
ക​ളാ​ണ് ബെ​ഞ്ച​മാ​ർ​ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലു​ള്ള​ത്. പാ​ഠ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പു​റ​മെ കു​ട്ടി​ക​ളു​ടെ ക​ലാ കാ​യി​ക ക​ഴി​വു​ക​ൾ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ ബെ​ഞ്ച് മാ​ർ​ക്ക് ഏ​റെ ശ്ര​ദ്ധ പു​ല​ർ​ത്തു​ന്നു. ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കു​ന്ന​തി​ന​വ​ശ്യ​മാ​യ ജീ​വി​ത നി​പു​ണ​ത​ക​ൾ വ​ള​ർ​ത്തി​യെ​ടു​ക്കാ​നാ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കാ​ൻ ബെ​ഞ്ച് മാ​ർ​ക്ക് പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ന്നു. ധാ​ർ​മി​ക​ത​യി​ൽ ഉൗ​ന്നി നി​ന്നി​ട്ടു​ള്ള രാ​ജ്യ​ത്തി​നും സ​മൂ​ഹ​ത്തി​നും പ്ര​യോ​ച​ന​പ്ര​ദ​മാ​യു​ള്ള ഒ​രു വി​ദ്യാ​ഭ്യാ​സ സം​സ്കാ​ര​ത്തി​ന് ബെ​ഞ്ച്മാ​ർ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്നു. ജി​ല്ലാ ത​ല​ത്തി​ലും സം​സ്ഥാ​ന ത​ല​ത്തി​ലും ന​ട​ത്തി​യ ഇം​ഗ്ലീ​ഷ് ഫെ​സ്റ്റ്, സ​യ​ൻ​സ് ഫെ​സ്റ്റ്, കി​ഡ്സ് ഫെ​സ്റ്റ്, ചെ​സ്, ത​യ്ക്കൊ​ണ്ടോ, ഖോ ​ഖോ, അ​ത്ല​റ്റി​ക്സ് എ​ന്നി​വ​യി​ലെ​ല്ലാം മി​ക​ച്ച വി​ജ​യ​മാ​ണ് ഈ ​സ്ഥാ​പ​ന​ത്തി​ന് നേ​ടാ​നാ​യ​ത്. മോ​ണ്ടി​സോ​റി മു​ത​ൽ ര​ണ്ടാം ക്ലാ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഇ​ന്‍റ​ർ സ്കൂ​ൾ കി​ഡ്സ് ഫെ​സ്റ്റി​ൽ തു​ട​ർ​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യും കി​രീ​ടം ചൂ​ടി ഹാ​ട്രി​ക് വി​ജ​യ​മാ​ണ് ബെ​ഞ്ച് മാ​ർ​ക്ക് നേ​ടി​യ​ത്.

സ്കോ​ള​ർ​ഷി​പ്പോ​ടു​കൂ​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം ക​ര​സ്ഥ​മാ​ക്കാ​ൻ യ​ത്നി​ക്കു​ന്ന, ബാം​ഗ്ലൂ​ർ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലീ​ഡ് ട്ര​സ്റ്റ് എ​ന്ന ചാ​രി​റ്റ​ബ്ൾ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ പാ​ർ​ട്ണ​ർ​ഷി​പ് സ്കൂ​ൾ കൂ​ടി​യാ​ണ് ബെ​ഞ്ച്മാ​ർ​ക്ക് ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ തി​രൂ​ർ. കേ​ര​ള​ത്തി​ന് പു​റ​ത്തു​നി​ന്നു​ള്ള അ​ധ്യാ​പ​ക​രു​ടെ സാ​ന്നി​ധ്യം ഇം​ഗ്ലീ​ഷ് ഭാ​ഷാ നൈ​പു​ണ്യം ല​ക്ഷ്യ​മാ​ക്കി​യാ​ണെ​ന്നും ബെ​ഞ്ച് മാ​ർ​ക്ക് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​വ​കാ​ശ​പ്പെ​ട്ടു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി യ​ലി​ര​വാ​മൃ​സ​രെ​വീീ​ഹെ.​ല​റൗ.​ശി എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യോ 05 303 95 674 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്യേ​ണ്ട​താ​ണെ​ന്ന് ബെ​ഞ്ച്മാ​ർ​ക്ക് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ബെ​ഞ്ച്മാ​ർ​ക്ക് തി​രൂ​ർ ചെ​യ​ർ​മാ​ൻ റ​ഫീ​ഖ് മു​ഹ​മ്മ​ദ്, ക​രി​യ​ർ പ്ലാ​നിം​ഗ് ക​ണ്‍​സ​ൽ ട്ട​ന്‍റും ബെ​ഞ്ച്മാ​ർ​ക്ക് ഡ​യ​റ​ക്ട​റു​മാ​യ ഹ​ബീ​ബ് റ​ഹ്മാ​ൻ, ബെ​ഞ്ച് മാ​ർ​ക്ക് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി കോ​ഴ്സ് കോ​ഡി​നേ​റ്റ​ർ ഹ​നീ​ഫ് പേ​ന്ത്രാ​സ്, ഗ​ൾ​ഫ് കോ​ഡി​നേ​റ്റ​ർ അ​ബ്ദു​ള്ള ക​ഴാ​യി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.


റി​പ്പോ​ർ​ട്ട് : കെ. ​ടി മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ