കുവൈത്ത് കെഎംസിസിക്ക് പുതിയ ഓഫീസ്
Monday, March 18, 2019 7:04 PM IST
കുവൈത്ത് സിറ്റി: കെഎംസിസിയുടെ പുതിയ ഓഫീസ് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അബാസിയ റിഥം ഓഡിറ്റോറിയത്തിലാണ് പുതിയ ഓഫീസ് കേന്ദ്രം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

ഓഫീസിൽ ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് കെ.എംസിസി മലപ്പുറം ജില്ലാ കമ്മിറ്റി നൽകിയ ബുക്ക് ഷെൽഫിന്‍റെ ഉദ്ഘാടനവും ചടങ്ങിൽ മുനവർ അലി തങ്ങൾ നിർവഹിച്ചു.

കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്ത് , മുൻ പ്രസിഡന്‍റ് കെ.ടി.പി. അബ്ദുറഹ്മാൻ , ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാമ്പ്ര, ട്രഷറർ എം.ആർ.നാസർ, മറ്റു സംസ്ഥാന ഭാരവാഹികളായ സിറാജ് എരഞ്ഞിക്കൽ, മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂർ,സുബൈർ പാറക്കടവ്, ഷഹീദ് പട്ടില്ലത്ത്,ഹാരിസ് വള്ളിയോത്ത്, മുഷ്താഖ്, ടി.ടി.ഷംസു, ഷരീഫ് ഒതുക്കുങ്ങൽ, റസാഖ് അയൂർ, എസ് വൈ.എസ്.സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ, വാഫി സ്ഥാപങ്ങളുടെ കോഓർഡിനേറ്റർ അബ്ദുൽ ഹഖീം ഫൈസി ആദൃശേരി, മറ്റു ജില്ല-മണ്ഡലം ഭാരവാഹികൾ ഉൾപ്പെടെ നൂറ് കണക്കിന് പ്രവർത്തകരും അഭ്യുദയകാംക്ഷികളും ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ