ലെജിറ്റിമേറ്റ്‌ 2019 സംഘടിപ്പിച്ചു
Monday, March 18, 2019 8:21 PM IST
അബുദാബി: തവനൂർ മണ്ഡലത്തിന് കീഴിലുള്ള വട്ടംകുളം പഞ്ചായത്ത് അബുദാബി കെ എംസിസി കമ്മിറ്റി ലെജിറ്റിമേറ്റ് -2019 എന്ന പേരിൽ നിയമ സെമിനാർ സംഘടിപ്പിച്ചു. പ്രശസ്ത അഭിഭാഷകൻ അഡ്വ : സോട്ടി പോളികാർപ്പ് ക്ലാസെടുത്തു.

കെ. പി സകരിയ യോഗം ഉദ്ഘാടനം ചെയ്തു. അർഷാദ് കുറ്റിയിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ മുഹമ്മദ് മാരായംകുന്നത് അധ്യക്ഷത വഹിച്ചു. കെ.എംസി.സി നേതാക്കളായ ഇ. ടി. എം. എസ് സുനീർ, എം. ഹിദായത്തുള്ള, ടി. സി മൊയ്‌ദീൻ, മമ്മി കോലക്കാട്ട്,നിസാർ , നൗഷാദ് കല്ലുമ്പുള്ളി ഇടപ്പാളയം എന്നിവർ പ്രസംഗിച്ചു. ഹൈദർ ബിൻ മൊയ്‌ദു നെല്ലിശ്ശേരി പരിപാടിയുടെ മോഡറേറ്റർ ആയിരുന്നു. അഡ്വ സോട്ടി പോളികാർപ്പിനുള്ള ഉപഹാരം നൗഷാദ് തൃപ്രങ്ങോട് സമ്മാനിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള