ഫാ. ടൈറ്റസ്‌ ജോണിനു സ്വീകരണം നൽകി
Saturday, March 23, 2019 5:11 PM IST
കുവൈത്ത് : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കൊട്ടാരക്കര-പുനലൂർ ഭദ്രാസന മർത്തമറിയം സമാജം വൈസ്‌ പ്രസിഡന്‍റും ശാലോം ടിവിയുടെ ദിവ്യസന്ദേശം പ്രൊഡ്യൂസറും അനുഗഹീത വാഗ്മിയുമായ ഫാ. ടൈറ്റസ്‌ ജോൺ കുവൈത്തിൽ ഊഷ്മള സ്വീകരണം നൽകി.

സെന്‍റ് ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ പരിശുദ്ധ വലിയ നോമ്പിനോടനുബന്ധിച്ച്‌ നടത്തുന്ന കൺവൻഷനും ധ്യാനയോഗത്തിനും നേതൃത്വം നൽകുവാൻ എത്തിച്ചേർന്ന ഫാ. ടൈറ്റ് ജോണിനെ വികാരി ഫാ. ജേക്കബ്‌ തോമസ്‌, ഇടവക സെക്രട്ടറി ദീപക്‌ അലക്സ്‌ പണിക്കർ, മാർ ബസേലിയോസ്‌ മൂവ്മെന്‍റ് അംഗങ്ങൾ എന്നിവർ ചേർന്ന്‌ സ്വീകരിച്ചു.

പരിശുദ്ധ വലിയനോമ്പിനോടനുബന്ധിച്ച്‌ ഏപ്രിൽ ഒന്നിന് സാൽമിയ സെന്‍റ് മേരീസ്‌ ചാപ്പലിലും 2, 3, 4 തീയതികളിൽ അബാസിയ സെന്‍റ് ജോൺസ്‌ മാർത്തോമ്മ ഹാളിലും വൈകുന്നേരം 7 മുതൽ കൺവൻഷനും ധ്യാനയോഗവും നടക്കും.

വിവരങ്ങൾക്ക്‌ 55569067, 65071602.

റിപ്പോർട്ട്: സലിം കോട്ടയിൽ