ഹമീദലി ഷംനാട് മെമ്മോറിയൽ ഒമാൻ എക്സ്ചേഞ്ച് ട്രോഫി ക്രിക്കറ്റ്‌ ടൂർണമെന്‍റ്: ബ്രോഷർ പ്രകാശനം ചെയ്തു
Saturday, March 23, 2019 5:32 PM IST
കുവൈത്ത് സിറ്റി: കുവൈത്ത് കെ എംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റി മാർച്ച്‌ 29ന് അത്യുത്തര കേരളം ഇന്ത്യൻ രാഷ്ട്രീയത്തിന് സംഭാവന ചെയ്ത മുസ് ലിം ലീഗിന്‍റെ എക്കാലത്തെയും ആവേശമായിരുന്ന ഹമീദലി ഷംനാടിന്‍റെ ഓർമക്കായി നടത്തുന്ന ഒമാൻ എക്സ്ചേഞ്ച് ട്രോഫി ക്രിക്കറ്റ്‌ ടൂർണമെന്‍റിന്‍റെ ബ്രോഷർ പ്രകാശനം ചെയ്തു.

കെ എംസിസി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ഒമാൻ എക്സ്ചേഞ്ച് പ്രതിനിധി ഫായിസ് ബേക്കൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖിന് നൽകി പ്രകാശനം ചെയ്തു. സംസ്ഥാന സെക്രട്ടറി മുഷ്താഖ്, സംസ്ഥാന പ്രവർത്തക സമിതി അംഗം സുഹൈൽ ബല്ല, കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുള്ള കടവത്ത്, സെക്രട്ടറി മുഹമ്മദലി പെരുമ്പട്ട, കാസർഗോഡ് മണ്ഡലം പ്രസിഡന്‍റ് കബീർ തളങ്കര, ജനറൽ സെക്രട്ടറി അസീസ് തളങ്കര, ട്രഷറർ അഹ്‌മദ്‌ കാസി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ