കോ​ഴി​ക്കോ​ട​ൻ ഫെ​സ്റ്റ് ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു
Monday, March 25, 2019 11:14 PM IST
അ​ബു​ദാ​ബി: യു​എ​ഇ സ​ഹി​ഷ്ണു​താ വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ബു​ദാ​ബി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ഐം​സി​സി മാ​ർ​ച്ച് 29 വെ​ള്ളി​യാ​ഴ്ച അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്ലാ​മി​ക് സെ​ന്‍റ​റി​ൽ ന·​യി​ൽ തീ​ർ​ത്ത കോ​ഴി​ക്കോ​ടി​ന്‍റെ പൈ​തൃ​കം പ്ര​വാ​സ മ​ണ്ണി​ൽ വ​ര​ച്ചു​കാ​ണി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന കോ​ഴി​ക്കോ​ട​ൻ ഫെ​സ്റ്റി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം നെ​ല്ല​റ ഗ്രൂ​പ്പ് എം​ഡി ശം​സു​ദ്ദീ​ൻ സാ​ഹി​ബ് സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ ഫി​റോ​സ് കു​ന്നം​പ​റ​ന്പി​ലി​ന് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു.

കോ​ഴി​ക്കോ​ടി​ന്‍റെ ക​ല​യും ച​രി​ത്ര​വും രു​ചി വൈ​ഭ​വ​ങ്ങ​ളും ഒ​ത്തു​ചേ​രു​ന്ന കോ​ഴി​ക്കോ​ടി​ന്‍റെ ഉ​ത്സ​വ​മാ​യി​ട്ടാ​ണ് ഫെ​സ്റ്റ് സം​വി​ദാ​നി​ച്ച​ത്. മ​ല​ബാ​റി​ന്‍റ രു​ചി​യൂ​റും ഭ​ക്ഷ​ണ ശാ​ല​ക​ൾ, കോ​ഴി​ക്കോ​ടി​ന്‍റ തെ​രു​വി​നെ അ​നു​സ്മ​രി​ക്കു​ന്ന ക​ലാ പ​രി​പാ​ടി​ക​ൾ, വി​വി​ധ മ​ത്സ​ര പ​രി​പാ​ടി​ക​ൾ, ഒ​പ്പം ന​വാ​സ് പാ​ലേ​രി​യും മൊ​യ്തീ​ൻ മാ​സ്റ്റ​റും അ​ണി​യി​ച്ചൊ​രു​ക്കു​ന്ന കോ​ഴി​ക്കോ​ടി​ന്‍റെ ച​രി​ത്ര​വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ചാ​രം ന്ധ ​ശേ​ഷം മു​ഖ​ദാ​വി​ൽ​ന്ധ എ​ന്ന ഷോ ​എ​ന്നി​വ​യും ഫെ​സ്റ്റി​ന്‍റെ മാ​റ്റ് വ​ർ​ധി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വി​ല​യി​രു​ത്തി. കേ​ന്ദ്ര ക​ഐം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം എ​ളേ​റ്റി​ൽ, സീ​ബ്രീ​സ് കാ​ർ​ഗോ എം.​ഡി റ​ഷീ​ദ് ബാ​ബു പു​ളി​ക്ക​ൽ, അ​ബ്ദു​ല്ല കാ​ക്കു​നി, കാ​സിം മാ​ളി​ക്ക​ണ്ടി, ബ​ഷീ​ർ ഇ​ബ്രാ​ഹിം റെ​യി​ൻ​ബോ, കെ.​കെ. കാ​സിം, സൗ​ഫി​ദ് കു​റ്റി​ക്കാ​ട്ടൂ​ർ, നൗ​ഷാ​ദ് കൊ​യി​ലാ​ണ്ടി എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. പി. ​ആ​ലി​ക്കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​ബ്ദു​ൽ ബാ​സി​ത്ത് കാ​യ​ക്ക​ണ്ടി സ്വാ​ഗ​ത​വും അ​ഷ്റ​ഫ് സി.​പി ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള