അൽ- റഹബ ഹോസ്പിറ്റലിൽ മലയാളി സുമനസുകളുടെ സഹായം തേടുന്നു
Wednesday, April 17, 2019 9:07 PM IST
അബുദാബി: ഷഹാമ ദുബായ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റഹബ ഹോസ്പിറ്റലിൽ അബോധാവസ്ഥയിൽ കഴിയുന്ന കല്ലടിക്കോട് കോണികുഴി സ്വദേശി ചെമ്പൻതല വേലായുധന്‍റെ മകൻ മോഹൻദാസ് സുമനസുകളുടെ സഹായം തേടന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെതുടർന്നു സർജറിക്കു വിധേയനായി വെന്‍റിലേറ്ററിൽ കഴിയുകയാണ് മോഹൻദാസ്. നാലുമാസത്തോളം വീസ ഓവറായി യുഎഇയിൽ താമസിക്കുകയായിരുന്നു. സ്വന്തം അച്ഛൻറെ രോഗവിവരം അറിഞ്ഞു നാട്ടിലേക്ക് പണം അയയ്ക്കാൻ ഇല്ലാതെ ദുബായിലുള്ള കൂട്ടുകാരനിൽനിന്നും പണം സംഘടിപ്പിച്ച് നാട്ടിലേക്ക് അയയ്ക്കാൻ ദുബായിലേക്ക് പോകും വഴിയേ ആണ് അപകടം. അപകടം സംഭവിച്ചു ദിവസങ്ങളോളം കഴിഞ്ഞാണ് വിവരം ലഭിച്ചത്.

നാട്ടിൽ നിന്നുള്ള വിവരത്തിന് അടിസ്ഥാനത്തിൽ പാലക്കാട് ജില്ലാ കെഎംസിസി നേതാക്കളായ റിയാസ്, കമറുദീനും ഹോസ്പിറ്റലിൽ സന്ദർശിക്കുകയും അതിന്‍റെ അടിസ്ഥാനത്തിൽ സാമൂഹ്യപ്രവർത്തകരും അബുദാബി കെഎംസിസി യുടെ സീനിയർ വൈസ് പ്രസിഡന്‍റ് അസീസ് കാളിയാടൻ കേസിൽ ബന്ധപ്പെടുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു.