കുട്ടികളുടെ കായിക മാമാങ്കം "കളിയരങ്ങ് സീസൺ 3' ഏപ്രിൽ 26 ന്
Wednesday, April 17, 2019 10:02 PM IST
ജിദ്ദ : കുട്ടികളുടെ മാനസിക -കായിക ശക്തി , മത്സര ബുദ്ധി തുടങ്ങിയവ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ മലപ്പുറം ജില്ലാ കെഎംസിസിക്കു കീഴിലുള്ള ഫോറം ഫോർ ഇന്നൊവേറ്റീവ് തോട്സ് (ഫിറ്റ് ) നടത്തുന്ന 'കളിയരങ്ങ് സീസൺ 3 ' ഏപ്രിൽ 26 ന് (വെള്ളി) ജിദ്ദയിൽ നടക്കും .

പാലസ്തീൻ സ്ട്രീറ്റിലുള്ള അൽദുർറ വില്ലയിൽ രാവിലെ മുതൽ നടക്കുന്ന പരിപാടിയിൽ ഫുട്ബോൾ, ഷോട്ട്പുട്ട്, ഹീറ്റ്‌സ്, ജംപിംഗ്, ബൗളിംഗ്, ജഗ്ളിംഗ്, സ്കിപ്പിംഗ്, ആം റെസ്‌ലിംഗ്, സാക്ക് റേസ്, ഫ്രോഗ് ജംപിംഗ്, ഷൂട്ട്ഔട്ട്, ലെമൺ ബ്രിഡ്ജ്, മ്യൂസിക്കൽ ചെയർ തുടങ്ങിയ മത്സരങ്ങൾ നടക്കും .നാല് വയസു മുതൽ 16 വയസുവരെയുള്ള കുട്ടികൾക്ക്ബഡ്‌സ്, കിഡ്‌സ്, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യക മത്സരങ്ങൾ ആണ് നടക്കുക . രക്ഷിതാക്കൾക്കുവേണ്ടി വടംവലി, ഫുട്ബോൾ, ഓട്ടം, തുടങ്ങിയ മത്സരങ്ങളുമുണ്ടാകും . പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനങ്ങൾ നല്കുന്നതോടപ്പം ഓരോ മത്സരത്തിലെയും ആദ്യ മൂന്നു സ്ഥാനക്കാർക്ക് മെഡലുകളും ട്രോഫികളും വ്യക്തിഗത ചാമ്പ്യന്മാർക്ക് ട്രോഫികളും എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും നൽകും.

കളിയരങ്ങിനോടനുബന്ധിച്ച മത്സരാർഥികൾ പങ്കെടുക്കുന്ന വർണാഭമായ മാർച്ച് പാസ്റ്റും കായിക പ്രദർശനങ്ങളും വിവിധ പവലിയനുകളും ഉണ്ടാകും. ജിദ്ദയിലെ പ്രഗത്ഭരായ വിധികർത്താക്കളുടെ നിയന്ത്രണത്തിൽ ആയിരിക്കും മത്സരങ്ങൾ.

വിശദവിവരങ്ങൾക്ക്: 0532684613, 0536001713,0535649367 .

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ