ഐസിഎഫ് സുന്നി മദ്രസകളിൽ പുതിയ അധ്യയന വർഷം 19 മുതൽ
Thursday, April 18, 2019 11:19 PM IST
കുവൈത്ത്:ഐസിഎഫിന്‍റെ മേൽനോട്ടത്തിൽ കുവൈത്തിലെ നാലു ഏരിയകളിൽ പ്രവർത്തിക്കുന്ന സുന്നി മദ്രസകളിൽ പുതിയ അധ്യയന വർഷം ഏപ്രിൽ 19ന് (വെള്ളി) ആരംഭിക്കും. അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോർഡ് സിലബസ് പ്രകാരമുള്ള മത പഠനത്തോടൊപ്പം മലയാള ഭാഷാ പഠനം, കലാ സാഹിത്യ മേഖലകളിൽ പരിശീലനം തുടങ്ങിയവ ഇവിടെ ലഭ്യമാണ്.

അബാസിയ, സാൽമിയ, ഫഹാഹീൽ, ജഹ്റ എന്നീ ഏരിയകളിൽ പ്രവേശനോത്സവമായി നടക്കുനന്ന അധ്യയന വർഷാരംഭത്തിൽ വിദ്യാർഥികൾക്ക് പുറമെ രക്ഷിതാക്കളും സംബന്ധിക്കും.

റിപ്പോർട്ട്:സലിം കോട്ടയിൽ