ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നല്‍കി
Friday, April 19, 2019 3:05 PM IST
കുവൈറ്റ്: ഫോക്കസ് കുവൈറ്റ് യൂണിറ്റ് മൂന്നിലെ സജീവ അംഗവും മിഷറഫ് കമ്പനി സീനിയര്‍ ഡ്രാഫ്റ്റ്‌സ്മാനും ,കുവൈറ്റിലെ പ്രമുഖ നടക പ്രവര്‍ത്തകനുമായിരുന്ന എറണാകുളം വൈറ്റില സ്വദേശി എം ബി ധര്‍മ്മരാജന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നല്‍കി.

ഫോക്കസ് പ്രസിഡന്റ് സലിംരാജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ രതീഷ് കുമാര്‍ ,റോയ് എബ്രഹാം ,ജനറല്‍ സെക്രട്ടറി രാജീവ് സി.ആര്‍ ,നിതിന്‍ കുമാര്‍ ,ശരത് ,തമ്പി ലൂക്കോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു യൂണിറ്റ് കണ്‍വീനര്‍ സുരജ് സ്വാഗതവും ട്രഷറര്‍ ജോസഫ് എം.ടി നന്ദിയും പറഞ്ഞു .ധര്‍മ്മരാജന്‍ മറുപടി പ്രസംഗം നടത്തി. ഫോക്കസിന്റെ ഉപഹാരം സലിം രാജ് നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍