കുവൈത്ത്‌ കെഎംസിസി തെരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു
Saturday, April 20, 2019 3:36 PM IST
കുവൈത്ത് സിറ്റി: കുവൈത്ത്‌ കെഎംസിസി മലപ്പുറം ജില്ലാ ആർട്സ് വിംഗ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി സംഘടിപ്പിച്ചു. അബാസിയ കുവൈത്ത്‌ കെഎംസിസി ഹാളിൽ നടന്ന പരിപാടി മുൻ കേന്ദ്ര പ്രസിഡന്‍റ് കെ.ടി.പി അബ്ദുറഹ്മാൻ‌ ഉദ്ഘാടനം ചെയ്തു. ജില്ലാ ആർട്സ് വിംഗ് ചെയർമാൻ റസീൻ പടിക്കൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രെട്ടറി എം.കെ. അബ്ദുൽ റസാഖ് ‌ മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന പ്രസിഡന്‍റ് ശറഫുദ്ധീൻ കണ്ണേത്, ട്രഷറർ എം.ആർ. നാസർ, മലപ്പുറം ജില്ല പ്രസിഡന്‍റ് ഹമീദ് സബ്ഹാൻ, ആക്ടിംഗ് ജനറൽ സെക്രെട്ടറി ഇല്യാസ് വെന്നിയൂർ, ട്രഷറർ അയൂബ് പുതുപ്പറമ്പ്, സംസ്ഥാന ആർട്സ് വിംഗ് ചെയർമാൻ ഹാരിസ് വള്ളിയോത്, സംസ്ഥാന കൺവീനർ ഷാഫി കൊല്ലം എന്നിവർ സംസാരിച്ചു. പരിപാടിയിൽ കെഎംസിസി യുടെ വിവിധ കലാകാരന്മാരുടെ വ്യത്യസ്ത കലാ പരിപാടികൾ അരങ്ങേറി. സംസ്ഥാന വൈസ് പ്രസിസന്‍റ് എൻ.കെ. ഖാലിദ് ഹാജി,അജ്മൽ വേങ്ങര, എച്ച്. ഇബ്രാഹീംകുട്ടി സാഹിബ്‌, മലപ്പുറം ജില്ലാ ഭാരവാഹികളായ എൻജി. മുജീബ്, മുസ്‌തഫ ചട്ടിപ്പറമ്പ്, മുജീബ് മൂഡാൽ, ഷാഫി ആലിക്കൽ, തുടങ്ങിയവർ സംബന്ധിച്ചു. മുനീർ കോട്ടക്കൽ സ്വാഗതവും ഷഫീഖ് വള്ളിക്കുന്ന് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്:സലിം കോട്ടയിൽ