കവിതകൾ പെയ്തിറങ്ങിയ ഗ്രന്ഥപ്പുരയുടെ കാവ്യ സദസ്
Saturday, April 20, 2019 6:23 PM IST
ജിദ്ദ: ഗ്രന്ഥപ്പുര മൂന്നാമത് കവിതയോരത്ത് വെള്ളിയാഴ്ച ഷിഫ ജിദ്ദ ഓഡിറ്റോറിയത്തിൽ വിപുലമായി സംഘടിപ്പിച്ചു. കവിതകൾ ചൊല്ലിയും പറഞ്ഞും കവിയരങ്ങിൽ ജിദ്ദയിലെ നിരവധി കവികളും സാഹിത്യ സ്നേഹികളും പങ്കെടുത്തു.

കവിതാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അരുവി മേങ്ങത്തിന് മലയാളം ന്യൂസ് എഡിറ്റർ മുസാഫിർ ഫലകവും സാക്ഷിപത്രവും സാമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ സൈഫുദ്ദീൻ ഏലങ്കുളത്തിന്ന് ഷിബു തിരുവനന്തപുരവും മുന്നാസ്ഥാനം നേടിയ സുധീർ തൊട്ടിയന് അഡ്വ. ഷംസുദ്ദീനും സകീന ഓമശേരിക്ക് ശരീഫ് സാഗറും അവാഡുകൾ നൽകി. കവിതകളെ കുറിച്ച് ഡോ.ഇസ്മായിൽ മരുതേരി വിശകലനം നടത്തി.

തുടർന്നു നടന്ന കവിയരങ്ങിൽ ഗായകരായ ജമാൽ പാഷ,സോഫിയ സുനിൽ,കുട്ടികളായ ഗുരു പവൻ,ഇശൽ ഫസിലിൻ,അമിഖ,ദേവയാനി,ഫാതിമ ഷമൂല ഷറഫ്, അധ്യാപികയായ ലേഖ ജിജേഷ് എന്നിവർ കവിതകൾ ചൊല്ലി. കവികൾ അവരുടെ എഴുത്തനുഭവങ്ങൾ പങ്കുവച്ചു. മത്സരത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഷിബു തിരുവനന്തപുരം, മുസാഫർ, ശെരീഫ് സാഖർ, മുസ്തഫ മാസ്റ്റർ,ഖലീർ റഹ്മാൻ,മുഹമ്മദ് ഷിഹാബ് എന്നിവർ സംസാരിച്ചു. സലാം ഒളവട്ടൂർ,അഷറഫ് മാവൂർ,സാദത്ത് കൊണ്ടോട്ടി എന്നിവർ പരിപാടി നിയന്ത്രിച്ചു, ഷാജു അത്താണിക്ക അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫൈസൽ മമ്പാട് സ്വാഗതവും അബ്ദുള്ള മുക്കണ്ണി നന്ദിയും പറഞ്ഞു.

റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ