ബാലു ചന്ദ്രന്‍ കുവൈത്തില്‍ നിര്യാതനായി
Monday, April 22, 2019 5:41 PM IST
കുവൈത്ത് സിറ്റി: കുവൈത്ത് പൊതുസമൂഹത്തിലെ നിറസാന്നിധ്യമായിരുന്ന ബാലു ചന്ദ്രന്‍ (58) നിര്യാതനായി. നാട്ടില്‍ നിന്നും തിരികെ വരുമ്പോള്‍ കുവൈത്ത് എയര്‍പോര്‍ട്ടില്‍ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. അല്‍ഹൊമൈസി കമ്പനിയില്‍ മാര്‍ക്കറ്റിംഗ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ദീപ. മകള്‍: ബെനിത. ഫര്‍വാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍