ന​വോ​ദ​യ മൈ ​ഓ​ണ്‍ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് : സെ​മി​ഫൈ​ന​ലി​ൽ ഇ​ന്ത്യ സൗ​ദി ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടും
Monday, April 22, 2019 10:28 PM IST
റി​യാ​ദ്: മൈ ​ഓ​ണ്‍ ന​ൽ​കു​ന്ന വി​ന്നേ​ഴ്സ് ട്രോ​ഫി​ക്കും എ​സ്ടി കാ​ർ​ഗോ ന​ൽ​കു​ന്ന റ​ണ്ണേ​ഴ്സ് അ​പ് ട്രോ​ഫി​ക്കും വേ​ണ്ടി​യു​ള്ള ന​വോ​ദ​യ മൈ ​ഓ​ണ്‍ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​ദ്യ​ഘ​ട്ടം മ​ത്സ​രം പൂ​ർ​ത്തി​യാ​യ​തോ​ടെ സെ​മി ഫൈ​ന​ലി​ൽ ഇ​ന്ത്യ സൗ​ദി ടീ​മു​ക​ളു​ടെ ഏ​റ്റു​മു​ട്ട​ലി​ന് ക​ള​മൊ​രു​ങ്ങി.

ര​ണ്ടാം ദി​വ​സ​ത്തെ ആ​ദ്യം മ​ത്സ​ര​ത്തി​ൽ പാ​കി​സ്ഥാ​ൻ ടീം ​ഷ​ക്ക​ർ ഘ​റി​നെ നേ​രി​ട്ടു​ള്ള (27-25 , 25-22 , 25 -19 ) മൂ​ന്ന് സെ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി മ​ല​യാ​ളി​ക​ളു​ടെ അ​റ​ബ്കോ പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ സൗ​ദി റ​വാ​ബി ടീം ​ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗെ​യി​മു​ക​ൾ സ്വ​ന്ത​മാ​ക്കി പാ​കി​സ്ഥാ​ൻ ടീം ​കാ​ശ്മീ​ർ ക്ല​ബ്ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി (25-18 , 25-22 , 20-25 , 25-18 ). നെ​ബു വ​ർ​ഗീ​സ്, ജി​മ്മി, സു​ജി​ത്, ശോ​ഭ​ന​ൻ, ഷൈ​ജു പ​ച്ച​യി​ൽ, കു​ഞ്ഞി (സ​ഫ മ​ക്ക) എ​ന്നി​വ​രും ന​വോ​ദ​യ ഭാ​ര​വാ​ഹി​ക​ളും ടീ​മു​ക​ളെ പ​രി​ച​യ​പ്പെ​ട്ടു.

ഏ​പ്രി​ൽ 25നു ​ന​ട​ക്കു​ന്ന സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ സൗ​ദി ടീം ​അ​ൽ​ജ​സീ​റ ഇ​ന്ത്യ​ൻ ടീം ​സ്റ്റാ​ർ​സി​നെ​യും മ​റ്റൊ​രു സൗ​ദി ടീം ​റ​വാ​ബി ഇ​ന്ത്യ​ൻ ടീം ​അ​റ​ബ്കോ​യേ​യും നേ​രി​ടും. വെ​ള്ളി​യാ​ഴ്ച​യാ​ണ് ഫൈ​ന​ൽ.

റി​പ്പോ​ർ​ട്ട്: കു​മി​ൾ സു​ധീ​ർ