ഫി​റ്റ് റി​സേ​ർ​ച് ആ​ൻ​ഡ് സ്റ്റ​ഡീ​സ് ബി​രു​ദ​ദാ​ന സം​ഗ​മം
Monday, April 22, 2019 10:40 PM IST
ജി​ദ്ദ: ഫോ​റം ഫോ​ർ ഇ​ന്നൊ​വേ​റ്റീ​വ് തോ​ട്സ് (ഫി​റ്റ്) സ്കൂ​ൾ ഓ​ഫ് റി​സ​ർ​ച്ച് ആ​ൻ​ഡ് സ്റ്റ​ഡീ​സി​ന്‍റെ ഒ​ന്ന​ര വ​ർ​ഷം നീ​ണ്ടു​നി​ന്ന ര​ണ്ടാ​മ​ത് ബാ​ച്ചി​നു സ​മാ​പ​നം കു​റി​ച്ചു ബി​രു​ദ​ദാ​ന സം​ഗ​മം ’ഫി​റ്റ്കോ​ണ്‍ വെ​ക്കേ​ഷ​ൻ സെ​റി​മ​ണി ’ സം​ഘ​ടി​പ്പി​ച്ചു.

സ്വ​ത്വ​ബോ​ധം, നാ​ഗ​രി​ക ച​രി​ത്രം, രാ​ഷ്ട്രീ​യ ച​രി​ത്രം, രാ​ഷ്ട്രീ​യ ദ​ർ​ശ​നം, ത​ന​ത് സാം​സ്കാ​രി​ക സ്വ​ത്വം, ഭ​ര​ണ​ഘ​ട​ന, ഭ​ര​ണ​പ​ങ്കാ​ളി​ത്തം, ഫാ​സി​സം, തീ​വ്ര​വാ​ദം, സോ​ഷ്യ​ൽ മീ​ഡി​യ എ​ന്നി​ങ്ങ​നെ സു​പ്ര​ധാ​ന പാ​ഠ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ പാ​ഠ്യ​പ​ദ്ധ​തി​യാ​ണ് ഫി​റ്റ്സ്കൂ​ൾ ഓ​ഫ് റി​സ​ർ​ച്ച് ആ​ൻ​ഡ് സ്റ്റ​ഡീ​സ്.

ജി​ദ്ദ കെഎംസി​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ, ഗ്രാ​ജ്വേ​ഷ​ൻ ക്യാ​പ​ണി​ഞ്ഞ പ്ര​ത്യേ​ക യൂ​ണി​ഫോ​മി​ൽ അ​ണി​നി​ര​ന്ന പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ പ​ഠി​താ​ക്ക​ൾ​ക്കു സ​ദ​സി​ന്‍റെ ക​ര​ഘോ​ഷ​ങ്ങ​ളോ​ടെ സ​ർ​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പു​തി​യ ബാ​ച്ചി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഫി​റ്റ് സ്കൂ​ൾ ഓ​ഫ് റി​സേ​ർ​ച് ആ​ൻ​ഡ് സ്റ്റ​ഡീ​സ് കോ​ഡി​നേ​റ്റ​ർ ഷ​ഫീ​ഖ് പി ​വി സ്വാ​ഗ​തം പ​റ​ഞ്ഞു. ഫി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ന്ദ്രി​ക മു​ൻ പ​ത്രാ​ധി​പ​രും ത​ത്സ​മ​യം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ടി.​പി. ചെ​റൂ​പ്പ കോ​ണ്‍​വ​ക്കേ​ഷ​ൻ സെ​റി​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​രി​ത്ര ബോ​ധ​വും രാ​ഷ്ട്രീ​യ വി​ദ്യാ​ഭ്യാ​സ​വു​മു​ള്ള ഒ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ ഫി​റ്റ് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ മാ​തൃ​ക പ​ര​മാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. കിം​ഗ് അ​ബ്ദു​ൽ അ​സീ​സ് യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ ഡോ. ​ഇ​സ്മാ​ഈ​ൽ മ​രി​തേ​രി അ​നു​മോ​ദ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി . റി​സേ​ർ​ച് ആ​ൻ​ഡ് സ്റ്റ​ഡീ​സ് ഡ​യ​റ​ക്ട​ർ ശ​രീ​ഫ് സാ​ഗ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി .

ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഇ​ർ​ഷാ​ദ് മൊ​ഗ്രാ​ൽ ,ര​ണ്ടാം റാ​ങ്ക് നേ​ടി​യ ഹാ​ഷിം നാ​ല​ക​ത്തു, ,മൂ​ന്നാം റാ​ങ്ക് പ​ങ്കി​ട്ട ഷ​മീം അ​ലി കൊ​ട​ക്കാ​ട് , നൗ​ഷാ​ദ് വെ​ങ്കി​ട്ട എ​ന്നി​വ​ർ​ക്ക് യ​ഥാ​ക്ര​മം ടി​പി ചെ​റൂ​പ്പ , മു​സ്ത​ഫ വി ​പി, ഉ​നൈ​സ് വി.​പി എ​ന്നി​വ​ർ സ​മ്മാ​നം ന​ൽ​കി. ഒ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കു​ന്ന​വ​ർ​ക്കു പ്ര​ഖ്യാ​പി​ച്ച കൊ​ള​ത്തൂ​ർ മൗ​ല​വി അ​വാ​ർ​ഡ് ശ​രീ​ഫ് സാ​ഗ​ർ ഇ​ർ​ഷാ​ദി​ന് ന​ൽ​കി. നാ​സ​ർ മ​ച്ചി​ങ്ങ​ൽ, സാ​ബി​ൽ മ​ന്പാ​ട്, ഇ​ല്യാ​സ് ക​ല്ലി​ങ്ങ​ൽ, സി​കെ റ​സാ​ഖ് മാ​സ്റ്റ​ർ, എ​കെ ബാ​വ , മ​ജീ​ദ് പു​ക​യൂ​ർ , നാ​സ​ർ വെ​ളി​യം​കോ​ട് , നാ​സ​ർ ഒ​ള​വ​ട്ടൂ​ർ , ഹ​സ്സ​ൻ സി​ദ്ദീ​ഖ് ബാ​ബു , മ​ജീ​ദ് അ​രി​ന്പ്ര , സു​ൾ​ഫി​ക്ക​ർ ഒ​താ​യി , എ ​കെ ഗ​ഫൂ​ർ , ഹ​സ്സ​ൻ ബ​ത്തേ​രി, അ​ബ്ദു​ല്ല ഹി​റ്റാ​ച്ചി, മു​ഹ​മ്മ​ദ് കു​റു​ക്ക​ൻ, ഇ.​സി. അ​ഷ്റ​ഫ്, സ​മ​ദ് പൊ​റ്റ​യി​ൽ സു​ഹൈ​ൽ മേ​ച്ചേ​രി മു​ത​ലാ​യ​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ഫി​റ്റ് സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ കെ ​എ​ൻ​എ ല​ത്തീ​ഫ്, അ​ബു കാ​ട്ടു​പാ​റ, നൗ​ഫ​ൽ ഉ​ള്ളാ​ട​ൻ, ബ​ഷീ​റ​ലി എം​പി, അ​ഫ്സ​ൽ നാ​റാ​ത്ത് എ​ന്നി​വ​ർ നേ​ത്വ്ര​തം ന​ൽ​കി.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ