ജൂഡീഷ്യറിയെ നിശബ്ദമാക്കാന്‍ ഫാസിസത്തെ അനുവദിക്കില്ല: കേളി സമ്മേളനം
Sunday, May 12, 2019 2:40 PM IST
റിയാദ്: ഇന്ത്യയിലെ ഭരണകൂടസംവിധാനത്തില്‍ പിടിമുറുക്കിയ ഫാസിസം, ഭരണകൂട സ്വാധീനം ഉപയോഗിച്ച് ഇന്ത്യന്‍ ജൂഡീഷ്യറിയുടെ അധികാരങ്ങളില്‍ കൈകടത്തി സ്വാഭാവീകമായ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും, ഇത്തരത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നെടുംതൂണായ ജൂഡീഷ്യറിയെ നിശബ്ദമാക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമം ഇന്ത്യന്‍ ജനത സന്ധിയില്ലാതെ ചെറുത്ത് തോല്പ്പിക്കുകതന്നെ വേണമെന്നും കേളി സനയ അര്‍ബെയിന്‍ ഏഴാമതു ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

സൈമണ്‍ ബ്രിട്ടോ നഗറില്‍ നടന്ന സമ്മേളനം ദമ്മാം നവോദയ മുഖ്യരക്ഷാധികാരി സമിതി അംഗം ഹനീഫ മൂവാറ്റുപുഴ ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ ഗഫൂര്‍, അജിത്,വിജയകുമാര്‍ (പ്രസീഡിയം) വാസുദേവന്‍, സുകേഷ് കുമാര്‍, ജോര്‍ജ്ജ് (സ്റ്റിയറിംഗ്) നൌഷാദ്, സജ്ജാദ്, ഹാരിസ് വലിയാട് (മിനുട്ട്‌സ്) അനില്‍ വി.കെ, നാസര്‍, കുഞ്ഞു മുഹമ്മദ്, ചെറിയാന്‍ വര്‍ഗീസ് (പ്രമേയം), ജാഫര്‍ ഖാന്‍, ഷമീം, അബ്ദുള്‍ റഷീദ് (ക്രഡന്‍ഷ്യല്‍) എന്നിവര്‍ സബ് കമ്മിറ്റികളുടെ ചുമതലകള്‍ നിര്‍വ്വഹിച്ചു. പി.കെ ഗഫൂര്‍ രക്തസാക്ഷി പ്രമേയവും, മോയ്തീന്‍ കുട്ടി അനുശോചന പ്രമേയവും, ഏരിയാ സെക്രട്ടറി വാസുദേവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഏരിയാ ജോ.ട്രഷറര്‍ ജോര്‍ജ്ജ് വരവ്ചിലവും, കേളി ജോ: സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രതിനിധികളുടെ ചര്‍ച്ചയ്ക്ക് വാസുദേവന്‍, ജോര്‍ജ്, കേളി പ്രസിഡന്റ് ദയാനന്ദന്‍, മുഖ്യരക്ഷാധികാരി സമിതി അംഗം ബി.പി രാജീവന്‍ എന്നിവര്‍ മറുപടി പറഞ്ഞു. കേളി മുഖ്യ രക്ഷാധികാരി കമ്മറ്റി ആക്റ്റിംഗ് കണ്‍വീനര്‍ കെപിഎം സാദിക്ക്, കേന്ദ്രകമ്മറ്റി അംഗങ്ങള്‍ ആയ മെഹ്‌റൂഫ് പൊന്യം, പ്രതീപ് രാജ്, റഫീക്ക് പാലത്ത്, ബോബി മാത്യു,രാജന്‍ പള്ളിത്തടം,ജോസഫ് ഷാജി, സുരേന്ദ്രന്‍, വാസുദേവന്‍ എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു

പുതിയ ഭാരവാഹികളായി സുകേഷ് കുമാര്‍ (പ്രസിഡന്റ്) അബ്ദുള്‍ ഗഫൂര്‍ (സെക്രട്ടറി) അജിത് കുളത്തൂര്‍ (ട്രഷറര്‍) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. നിയുക്ത ഏരിയാ സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ നന്ദി ആശംസിച്ചു