വാ​ട​ക​ക്കാ​ര​ൻ വീ​ട് സ്വ​ന്ത​മാ​ക്കി; റി​യാ​ദി​ൽ നി​ന്ന് സ​ഹാ​യ അ​ഭ്യ​ർ​ഥ​ന​യു​മാ​യി വ​യ​നാ​ട് സ്വ​ദേ​ശി
Monday, May 13, 2019 10:25 PM IST
റി​യാ​ദ്: വാ​ട​ക​ക്ക് കൊ​ടു​ത്ത വീ​ട് താ​മ​സ​ക്കാ​ര​ൻ സ്വ​ന്ത​മാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് രാ​ഷ്ട്രീ​യ​ക്കാ​രു​ടേ​യും നാ​ട്ടു​കാ​രു​ടേ​യും സ​ഹാ​യം തേ​ടി പ്ര​വാ​സി യു​വാ​വ് ഫേ​സ് ബു​ക്ക് ലൈ​വി​ൽ.

റി​യാ​ദി​ലെ ഗാ​യ​ക​നും പു​ൽ​പ​ള്ളി സ്വ​ദേ​ശി​യു​മാ​യ ത​ങ്ക​ച്ച​ൻ വ​ർ​ഗീ​സ് വ​യ​നാ​ടാ​ണ് സ്വ​ന്തം ദു​ര​വ​സ്ഥ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പു​റം ലോ​ക​ത്തെ അ​റി​യി​ച്ച​ത്. പ്ര​വാ​സ ലോ​ക​ത്ത് ജോ​ലി ചെ​യ്ത് നേ​ടി​യ സ​ന്പാ​ദ്യ​വും ഭാ​ര്യ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വി​റ്റു​ണ്ടാ​ക്കി​യ തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് 15 വ​ർ​ഷം മു​ന്പ് വീ​ടും സ്ഥ​ല​വും വാ​ങ്ങി​യ​തെ​ന്ന് ത​ങ്ക​ച്ച​ൻ വി​ശ​ദീ​ക​രി​ക്കു​ന്നു. കു​ടും​ബ സ​മേ​ത​മാ​യി​രു​ന്നു ത​ങ്ക​ച്ച​ൻ റി​യാ​ദി​ൽ താ​മ​സം. ഭാ​ര്യ​യും മ​ക്ക​ളും ഇ​പ്പോ​ൾ നാ​ട്ടി​ലാ​ണ്.