ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കിടെ ഇന്ത്യൻ ഷെഫ് ദുബായിൽ മരിച്ചു
Monday, May 13, 2019 11:06 PM IST
ദു​ബാ​യ്: ഇ​ടു​പ്പെ​ല്ല് മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ്ക്കു വി​ധേ​യ​യാ​യ ഇ​ന്ത്യ​ൻ യു​വ​തി ദു​ബാ​യി​യി​ൽ മ​രി​ച്ചു. മും​ബൈ സ്വ​ദേ​ശി​നി ബെ​റ്റി റീ​ത്ത ഫെ​ർ​ണാ​ണ്ട​സ് (42) ആ​ണ് ദു​ബാ​യി​യി​ലെ അ​ൽ സ​ഹ്റ ആ​സ്പ​ത്രി​യി​ൽ മ​രി​ച്ച​ത്. ഈ ​മാ​സം ഒ​ന്പ​തി​നാ​യി​രു​ന്നു സം​ഭ​വം.

ബെ​റ്റി​യു​ടെ ഇ​ടു​പ്പെ​ല്ല് ജ​ൻ​മ​നാ സ്ഥാ​നം തെ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​തു പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ശ​സ്ത്ര​ക്രി​യ​യാ​ണു ന​ട​ന്ന​ത്. ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന ശ​സ്ത്ര​ക്രി​യ​യ്ക്കി​ട​യി​ലാ​ണ് ഇ​വ​ർ മ​രി​ക്കു​ന്ന​ത്. ദു​ബാ​യി​യി​ൽ ഷെ​ഫ് ആ​യി ജോ​ലി​നോ​ക്കു​ക​യാ​യി​രു​ന്നു റീ​ത്ത ഫെ​ർ​ണാ​ണ്ട​സ്. ഇ​വ​ർ​ക്കു ര​ണ്ടു കു​ട്ടി​ക​ളു​ണ്ട്.

മ​ര​ണ​കാ​ര​ണം സം​ബ​ന്ധി​ച്ചു കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​ര​ണ കാ​ര​ണം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ബെ​റ്റി​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ദു​ബാ​യ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​നു പ​രാ​തി ന​ൽ​കി. കേ​സ് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ് അ​റി​യി​ച്ചു. ഇ​തി​നാ​യി പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​ശു​പ​ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്നും വ​ക്താ​വ് അ​റി​യി​ച്ചു.