മ​ക്ക​യി​ലെ ക്ലോ​ക്ക് ട​വ​ർ മ്യൂ​സി​യം തീ​ർ​ഥാ​ട​ക​ർ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്തു
Tuesday, May 14, 2019 11:46 PM IST
മ​ക്ക: മ​ക്ക​യി​ലെ വി​ശു​ദ്ധ ഹ​റം പ​ള്ളി​യു​ടെ ക​വാ​ട​ത്തോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന ലോ​ക​ത്തെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന ക്ലോ​ക്ക് ട​വ​ർ മ്യൂ​സി​യം തീ​ർ​ഥാ​ട​ക​ർ​ക്കാ​യി തു​റ​ന്നു കൊ​ടു​ത്തു. നാ​ല് നി​ല​ക​ളി​ലാ​യാ​ണ് മ്യൂ​സി​യം സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക്ക് ഒ​രു​മ​ണി​ക്ക് ശേ​ഷ​വും രാ​ത്രി പ​ത്തി​നു​ശേ​ഷ​വു​മാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്ക് മ്യൂ​സി​യ​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം. ക്ലോ​ക്ക് ട​വ​ർ സൗ​ദി​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കെ​ട്ടി​ട​മാ​ണ്. ദു​ബാ​യി​ലെ ബു​ർ​ജ് ഖ​ലീ​ഫ ക​ഴി​ഞ്ഞാ​ൽ ലോ​ക​ത്തെ ര​ണ്ടാം സ്ഥാ​ന​വും മ​ക്ക​യി​ലെ ക്ലോ​ക്ക് ട​വ​റി​നാ​ണ്.

പ്ര​പ​ഞ്ച സ​ത്യ​ങ്ങ​ളു​ടെ നേ​ർ​ക്കാ​ഴ്ച​യാ​ണ് നാ​ലു​നി​ല​ക​ളി​ലാ​യി സ​ന്ദ​ർ​ശ​ക​ർ​ക്ക് മ്യൂ​സി​യ​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മ്യൂ​സി​യ​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ സൂ​ര്യ​ന്‍റെ​യും ച​ന്ദ്ര​ന്‍റെ​യും ഭ്ര​മ​ണ​പ​ദ​ത്തെ​ക്കു​റി​ച്ചും ര​ണ്ടാം നി​ല​യി​ൽ പു​രാ​ത​ന കാ​ല​ത്ത് സ​മ​യം ക​ണ​ക്കാ​ക്കു​ന്ന​തി​നെ കു​റി​ച്ചു​മു​ള്ള കാ​ഴ്ച​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മൂ​ന്നാം നി​ല​യി​ൽ ക്ലോ​ക്ക് ട​വ​ർ കാ​ഴ്ച​ക​ളു​ടെ വി​ശേ​ഷ​ങ്ങ​ളും നാ​ലാം നി​ല​യി​ൽ ന​ക്ഷ​ത്ര​ങ്ങ​ൾ, ഗ്ര​ഹ​ങ്ങ​ൾ എ​ന്നി​വ​യെ കു​റി​ച്ചു​ള്ള കാ​ഴ്ച​ക​ളു​മു​ണ്ട് കാ​ണാ​ൻ.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ