പാ​ത്രി​യ​ർ​ക്കി​സ് ബാ​വ 24 മു​ത​ൽ 27 വ​രെ കേ​ര​ള​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും
Tuesday, May 14, 2019 11:48 PM IST
എ​റ​ണാ​കു​ളം: ശ്ലൈ​ഹി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​ന്ത്യ​യു​ടെ മ​ണ്ണി​ലേ​ക്ക് ക​ട​ന്നു
വ​രു​ന്ന ആ​ക​മാ​ന സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മ മേ​ല​ധ്യ​ക്ഷ​ൻ പ​രി. ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ര​ണ്ടാ​മ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ 24 മു​ത​ൽ 27 വ​രെ കേ​ര​ള​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. പാ​ത്രി​യ​ർ​ക്കി​സ് ബാ​വ​ക്കു​ള്ള സ​ന്ദ​ർ​ശ​ന ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു.

24 ന് ​രാ​വി​ലെ 9ന് ​കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന പ​രി. പി​താ​വി​നെ​യും സം​ഘ​ത്തെ​യും മ​ല​ങ്ക​ര​യു​ടെ ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ തി​രു​മ​ന​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ക്കും.

സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം കു​മ​ര​ക​ത്തേ​ക്കു പോ​കും. വൈ​കി​ട്ട് 3 ന് ​മ​ഞ്ഞ​നി​ക്ക​ര ദ​യ​റാ​യി​ലെ​ത്തി പ​രി. ഇ​ഗ്നാ​ത്തി​യോ​സ് ഏ​ലി​യാ​സ് തൃ​തി​യ​ൻ ബാ​വാ​യു​ടെ ക​ബ​റി​ട​ത്തി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തും. തു​ട​ർ​ന്നു മ​ഞ്ഞ​നി​ക്ക​ര ദ​യ​റാ​യി​ൽ നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ കൂ​ദാ​ശ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ര​ണ്ടാ​മ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ അ​ധ്യ​ക്ഷ​നാ​കും.

ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബ​സേ​ലി​യോ​സ് തോ​മ​സ് പ്ര​ഥ​മ​ൻ ബാ​വ, സു​റി​യാ​നി സ​ഭ​യു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത·ാ​രാ​യ തോ​മ​സ് മോ​ർ തീ​മോ​ത്തി​യോ​സ്, ജോ​സ​ഫ് മോ​ർ ഗ്രീ​ഗോ​റി​യോ​സ്, ഗീ​വ​ർ​ഗീ​സ് മോ​ർ അ​ത്താ​നാ​സി​യോ​സ്, യൂ​ഹാ​നോ​ൻ മോ​ർ മി​ലി​ത്തി​യോ​സ് എ​ന്നീ തി​രു​മേ​നി​മാ​രും സം​ബ​ന്ധി​ക്കും.

ശ​നി​യാ​ഴ്ച രാ​വി​ലെ 8ന് ​മ​ഞ്ഞ​നി​ക്ക​ര ദ​യ​റാ ക​ത്തീ​ഡ്ര​ലി​ൽ പ​രി​ശു​ദ്ധ പി​താ​വി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. ഉ​ച്ച​യ്ക്ക് 3 ന് ​പു​ത്ത​ൻ​കു​രി​ശ് പാ​ത്രി​യ​ർ​ക്കാ സെ​ന്‍റ​റി​ൽ സ്വീ​ക​ര​ണം. തു​ട​ർ​ന്നു ന​ട​ക്കു​ന്ന എ​പ്പി​സ്കോ​പ്പ​ൽ സു​ന്ന​ഹ​ദോ​സി​ലും സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി, വ​ർ​ക്കിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലും സം​ബ​ന്ധി​ക്കും. വൈ​കി​ട്ട് 6.30ന് ​പു​ത്ത​ൻ​കു​രി​ശ് മ​ലേ​ക്കു​രി​ശ് ദ​യ​റാ​യി​ൽ ധ്യാ​ന​കേ​ന്ദ്ര​വും പു​തി​യ ദ​യ​റാ കെ​ട്ടി​ട​വും കൂ​ദാ​ശ ചെ​യ്യും.

26 ഞാ​യ​ർ രാ​വി​ലെ8.15​ന് പ​രി. പി​താ​വി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ മ​ലേ​ക്കു​രി​ശ് ദ​യ​റാ​യി​ൽ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന വി​വാ​ഹ​കൂ​ദാ​ശ​ക​ളി​ലും സം​ബ​ന്ധി​ക്കും. വൈ​കി​ട്ട് 6ന് ​പാ​ന്പ്ര സെ​ന്‍റ് ജോ​ർ​ജ് സി​റി​യ​ൻ സിം​ഹാ​സ​ന പ​ള്ളി​യു​ടെ കൂ​ദാ​ശ നി​ർ​വ​ഹി​ക്കും. 27ന് ​രാ​വി​ലെ 10.30ന് ​പ​രി​ശു​ദ്ധ പി​താ​വ് ഒൗ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി തി​രി​കെ പോ​കും.

റി​പ്പോ​ർ​ട്ട്: ബി​ജു വെ​ണ്ണി​ക്കു​ളം