ഈ​സ്റ്റ് വെ​നീ​സ് അ​സോ​സി​യേ​ഷ​ൻ ഏ​ഴാ​മ​ത് വാ​ർ​ഷി​ക​വും അ​ത്താ​ഴ വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു
Thursday, May 16, 2019 12:35 AM IST
റി​യാ​ദ്: ആ​ല​പ്പു​ഴ​ക്കാ​രു​ടെ കൂ​ട്ടാ​യ്മ ഈ​സ്റ്റ് വെ​നീ​സ് അ​സോ​സി​യേ​ഷ​ൻ ഏ​ഴാ​മ​ത് വാ​ർ​ഷി​ക​വും അ​ത്താ​ഴ വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു. പു​തി​യ ഭ​ര​ണ സ​മി​തി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗം ടാ​ഗോ​ർ ആ​ര്യാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ശി​ഹാ​ബു​ദ്ദീ​ൻ പോ​ള​ക്കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ജി​ദ് മു​ഹ​മ്മ​ദ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും അ​ബ്ദു​ൽ വ​ഹാ​ബ് വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം തീ​രു​മാ​നി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ശ​ര​ത് സ്വാ​മി​നാ​ഥ​ൻ (പ്ര​സി​ഡ​ന്‍റ്) സി​ജു പീ​റ്റ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) സൈ​ഫു​ദ്ദീ​ൻ വി​ള​ക്കേ​ഴം (ട്ര​ഷ​റ​ർ), ഹാ​ഷിം മ​ണ്ണ​ഞ്ചേ​രി, സു​രേ​ഷ് ആ​ല​പ്പു​ഴ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ടാ​ഗോ​ർ ആ​ര്യാ​ട്, ആ​ന്‍റ​ണി വി​ക്ട​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

സാ​ജി​ദ് മു​ഹ​മ്മ​ദ്, നാ​സ​റു​ദ്ദീ​ൻ വി​ജെ, ശി​ഹാ​ബു​ദീ​ൻ പോ​ള​ക്കു​ളം, ഷ​ക്കീ​ല വ​ഹാ​ബ്, നി​സാ​ർ അ​ഹ​മ്മ​ദ്, അ​ൻ​വാ​സ്, നി​സാ​ർ കോ​ല​ത്തു, ജ​ലീ​ൽ ആ​ല​പ്പു​ഴ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു. ിൃശ2019ാ​മ്യ15​ല​മ​ബെ്ലേിി​ശെ.​ഷു​ഴ