മഞ്ചേശ്വരം പിരിശപ്പാട് ഇഫ്താർ സംഗമം
Sunday, May 19, 2019 10:06 PM IST
ഫർവാനിയ, കുവൈത്ത്: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലുള്ളവരുടെ കൂട്ടായ്മയായ ‘മഞ്ചേശ്വരം പിരിശപ്പാട്’ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദജീജിലെ ആത്തൂസ് കിച്ചനിൽ നടന്ന പരിപാടിയിൽ പ്രസിഡന്‍റ് ജലീൽ ആരിക്കാടി അധ്യക്ഷത വഹിച്ചു. എൻജിനീയർ അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു. മാന്നാർ മുർഷിദ് മൗലവി മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ നേതാക്കളായ സലാം കളനാട്, ഹുമയൂൺ അറയ്ക്കൽ, അബൂബക്കർ എ.ആർ നഗർ എന്നിവർ സംസാരിച്ചു. റഹിം ആരിക്കാടി, സലിം പസോട്ട്, ആസിഫ് പസോട്ട് സിദ്ദീഖ്‌ മലബാർ, നൂർ കൽമട്ട, അസർ കുമ്പള, സമീർ ജോക്കു, അസീസ്‌ കലാനഗർ, റിയാസ് ബന്തിയോട്, അൻവർ ഉദ്യവാർ എന്നിവർ നേതൃത്വം നൽകി. ഫാറൂഖ് മാളിക സ്വാഗതവും റഷീദ് ഉപ്പള നന്ദിയും പറഞ്ഞു.

റിപ്പോർട്ട്:സലിം കോട്ടയിൽ