യുഎഇ പൂഴിപൊറ്റ പ്രവാസി കൂട്ടായ്മ നിലവിൽ വന്നു
Saturday, June 8, 2019 8:26 PM IST
ദുബായ്: യുഎഇയിലെ വിവിധ എമിറേറ്റ്സിൽ ഉള്ള മൂർക്കനാട് പൂഴിപൊറ്റ പ്രവാസികളുടെ കൂട്ടായ്മയായ യുഎഇ പൂഴിപൊറ്റ പ്രവാസി കൂട്ടായ്മയുടെ പ്രഥമ കമ്മിറ്റി നിലവിൽ വന്നു.

ജൂൺ നാലിന് ദുബായ് റാഷിദിയ പാർക്കിൽ നടന്ന സ്നേഹസംഗമത്തിൽ ഏഴ് എമിറേറ്റുകളിൽനിന്നും നിന്നും അറുപതിൽ അധികം മെമ്പർമാർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി സജീവ് പടിഞ്ഞാറെപാട്ടീൽ (പ്രസിഡന്‍റ്), റാഷിദ്‌ വെള്ളാട് (ജനറൽ സെക്രട്ടറി), നിസാം പന്നികുളത്തിൽ (ട്രഷറർ) എന്നിവരെയും ഉപദേശക സമതി അംഗങ്ങളായി കെ.ടി. ഉണ്ണികൃഷ്ണൻ തോട്ടത്തിൽ, കെ.പി .കുഞ്ഞിമുഹമ്മദ്‌ പള്ളത്ത്, വി.പി മുഹമ്മദ് അലി എന്നിവരേയും എക്സിക്യുട്ടീവ്‌ മെംബർമാരായ ഉബൈദ് ആലക്കടവത്ത്, പി.കെ. റാഷിദ്‌ ബാവ.,കെ.ടി. യൂസുഫ്, നാസർ മൂർക്കനാട് എന്നിവരേയും തെരഞ്ഞെടുത്തു.

കെ.പി. കുഞ്ഞിമുഹമ്മദ്‌ പള്ളത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ സജീവ് പടിഞ്ഞാറെപാട്ടിൽ സ്വഗതവും നിസാം പന്നിക്കുള്ളതിൽ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്:നിഹ് മത്തുള്ള തൈയിൽ