കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സ​മ്മ​ർ​ക്യാ​ന്പ്: ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Wednesday, June 12, 2019 11:01 PM IST
ദ​മാം: അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​രു മാ​സ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​മ്മ​ർ ക്യാ​ന്പി​ലേ​ക്ക് (വേ​ന​ൽ​ത്തു​ന്പി​ക​ൾ 2019 ) ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യി സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് എ.​കെ.​ബീ​രാ​ൻ കു​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജി​ത്ത് കു​മാ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

സ​മ്മ​ർ ക്യാ​ന്പി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഫോ​റം സെ​ന്‍റ​റി​ൽ ല​ഭ്യ​മാ​ണ്. ജൂ​ലൈ 12 മു​ത​ൽ ഓ​ഗ​സ്റ്റ് 9 വ​രെ​യാ​ണ് ക്യാ​ന്പ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് 5 മു​ത​ൽ രാ​ത്രി 9 വ​രെ​യാ​ണ് ക്യാ​ന്പ്. അ​വ​ധി​ക്കാ​ല​ത്ത് നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​ത്ത കു​ട്ടി​ക​ൾ​ക്ക് ഏ​റെ അ​നു​ഗ്ര​ഹ​വും ആ​ഹ്ലാ​ദ​വും പ​ക​രു​ന്ന​താ​ണ് സ​മ്മ​ർ ക്യാ​ന്പ്. വി​ജ്ഞാ​ന​വും ക​ളി​യും ഭാ​ഷാ പ​രി​ച​യ​വും ഗ​ണി​ത​വും പ്ര​സം​ഗം, തി​യേ​റ്റ​ർ പ​രി​പാ​ല​ന​വും കു​ട്ടി​ക​ൾ​ക്ക് ല​ഭി​ക്കും എ​ന്ന​താ​ണ് ക്യാ​ന്പി​ന്‍റെ പ്ര​ത്യേ​ക​ത.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 026314455

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള