കു​വൈ​ത്തി​ൽ ക​ന​ത്ത ചൂ​ട്; സൂ​ര്യാ​ഘാ​ത​മേ​റ്റു ഒ​രാ​ൾ മ​രി​ച്ചു
Wednesday, June 12, 2019 11:18 PM IST
കു​വൈ​ത്ത് സി​റ്റി : ക​ടു​ത്ത ചൂ​ടി​നെ തു​ട​ർ​ന്ന് ഇ​ജി​പ്ത് സ്വ​ദേ​ശി സൂ​ര്യാ​ഘാ​ത​മേ​റ്റു മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്തി​ലെ സു​റ​യി​ലാ​ണ് സം​ഭ​വം. ദീ​ർ​ഘ നേ​രം ക​ടു​ത്ത വെ​യി​ല​ത്ത് ജോ​ലി ചെ​യ്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ സൂ​ര്യാ​ഘാ​ത​മാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​ടു​ത്ത ചൂ​ടാ​ണ് മേ​ഖ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. 52 ഡി​ഗ്രി വ​രെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​പ​നി​ല ഉ​യ​ർ​ന്ന​താ​യി റി​പ്പോ​ട്ടു​ണ്ട്. അ​തി​നി​ടെ രാ​ജ്യം ക​ടു​ത്ത ചൂ​ടി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ മു​ന്ന​റി​യി​പ്പു​ക​ളു​മാ​യി ഗ​താ​ഗ​ത​വി​ഭാ​ഗം. തേ​യ്മാ​നം സം​ഭ​വി​ച്ച​തും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​തു​മാ​യ ട​യ​ർ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക, ക​ടു​ത്ത ചൂ​ടി​ൽ വാ​ഹ​നം സ്റ്റാ​ർ​ട്ട് ചെ​യ്ത് കൂ​ടു​ത​ൽ സ​മ​യം നി​ർ​ത്തി​യി​ടാ​തി​രി​ക്കു​ക, നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ത്തി​ൽ കു​ട്ടി​ക​ളെ​യോ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ​യോ ത​നി​ച്ചാ​ക്കി പോ​കാ​തി​രി​ക്കു​ക, സ്പ്രേ, ​രാ​സ​വ​സ്തു​ക്ക​ൾ എ​ന്നി​വ വാ​ഹ​ന​ത്തി​ൽ വ​യ്ക്കാ​തി​രി​ക്കു​ക, ചൂ​ടു കാ​ല​ത്ത് ഫു​ൾ ടാ​ങ്ക് ഇ​ന്ധ​നം നി​റ​യ്ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ ിൃശ2019​ഷൗി​ല12​വ​ല​മേ.​ഷു​ഴ ബി​ഡി​കെ യും, ​ഗ്ലോ​ബ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ലും സം​യു​ക്ത​മാ​യി ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.​

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ