എംഇഎസിന് പുതിയ നേതൃത്വം
Saturday, June 15, 2019 3:36 PM IST
കുവൈത്ത് സിറ്റി : മുസ്‌ലിം എഡ്യുക്കേഷണൽ സൊസൈറ്റി (എംഇഎസ്) കുവൈത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി മുഹമ്മദ് റാഫി (പ്രസിഡന്‍റ്), അഷ്‌റഫ്‌ അയ്യൂർ (ജനറൽ സെക്രട്ടറി), പി.ടി. അഷ്‌റഫ് (ട്രഷറർ) എന്നിവരേയും ഡോ മുസ്തഫ, ഖലീൽ അടൂർ (വൈസ് പ്രസിഡന്‍റുമാർ) ,റമീസ് സലേഹ്,അൻവർ മൻസൂർ സേട്ട് (സെക്രട്ടറിമാർ), ഫിറോസ് കുളങ്ങര (ജോയിന്‍റ് ട്രഷറർ) , അസ്‌ലം ഷന്ദന,നെസ്‌ലിൻ നൂറുദീൻ (എഡ്യൂക്കേഷൻ കൺവീനർമാർ), സുബൈർ.എം.എം,മുജീബ് പി.പി.കെ.(കൾച്ചറൽ കൺവീനർമാർ), സാദിഖ് അലി,ഗഫൂർ.(ചാരിറ്റി കൺവീനർ), അർഷാദ്.ടി.വി. (കമ്യൂണിറ്റി ഹെൽത്ത് കൺവീനർ), നസ്രുദീൻ (മെഡിക്കൽ കൺവീനർ), സഹീർ.എം.എം, റയീസ് സലേഹ് (ഐടി ആൻഡ് സോഷ്യൽ മീഡിയ കൺവീനർ ), സാലെ ബാത്ത (പബ്ലിക് റീലേഷൻ), നൗഫൽ,ജസിൻ ജബ്ബാർ (സ്പോർട്സ് കൺവീനർ ), ഉസ്മാൻ കോയ (എംപ്ലോയ്മെന്‍റ് സെൽ കൺവീനർ) എന്നിവരേയും തെരഞ്ഞെടുത്തു.

ജാബിറിയ മെഡിക്കല്‍ ഹാളില്‍ നടന്ന വാർഷിക പൊതുയോഗത്തില്‍ പ്രസിഡന്‍റ് സാദിഖലി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി അർഷാദ് പ്രവര്‍ത്തന റിപ്പോര്‍ട്ടുംഡോ മുസ്തഫ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾക്ക് സിദീഖ് മദനി,സാലിഹ് ബാത്ത,ഖലീൽ അടൂർ,ബഷീർ ബാത്ത എന്നിവർ ആശംസകൾ നേർന്നു.അൻവർ മൻസൂർ സേട്ട് നടത്തിയ ക്വിസ് പ്രോഗ്രാം നടത്തി. റമീസ് സാലിഹ് ,സഹീർ,നെസ്‌ലിൻ നൂറുദീൻ,ഉസ്മാൻ കോയ,നാസർ ഇക്ബാൽ ,ഫിറോസ് കുളങ്ങര ,മുജീബ്,ഗഫൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ