ഫോക്കസ് , കുവൈറ്റ് എച്ച് വിഎസി ട്രെയിനിംഗ് ക്ലാസ്
Monday, June 17, 2019 8:12 PM IST
കുവൈത്ത്: കുവൈത്തിലെ ഡ്രാഫ്റ്റ് സ്മാൻമാരുടെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് ) തൊഴിൽ രംഗത്തു വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ അംഗങ്ങളെ പ്രാപ്തരാക്കുന്നതിന്‍റെ ഭാഗമായി HVAC യെക്കുറിച്ചുള്ള ക്ലാസ് സംഘടിപ്പിക്കുന്നു.

ജൂൺ 28 ന് (വെള്ളി) ഉച്ചകഴിഞ്ഞ് 2 മുതൽ മങ്കഫ് ഫോക്ക് ഹാളിലാണ് ക്ലാസ്. പങ്കെടുക്കാൻ താല്പര്യമുള്ള ഫോക്കസ് അംഗങ്ങൾ www.focuskwt.net എന്ന വെബ് വിലാസത്തിൽ രജിസ്റ്റർ ചെയ്യുക.

വിവരങ്ങൾക്ക്: 66504992-557, 5589-99687825.

റിപ്പോർട്ട്: സലിം കോട്ടയിൽ