മലയാളി ബാലൻ മക്കയിൽ നിര്യാതനായി
Tuesday, June 18, 2019 8:02 PM IST
മക്ക: സന്ദർശക വീസയിൽ സൗദിയിൽ എത്തിയ മലയാളി ബാലൻ മക്കയിൽ നിര്യാതനായി. മലപ്പുറം മുണ്ടുപറമ്പ് കാട്ടുങ്ങല്‍ പുത്തന്‍പുരയ്ക്കല്‍ സജാസ് തങ്ങൾ-ശഹാമ ദമ്പതികളുടെ മകന്‍ റയാൻ (4) ആണ് നിര്യാതനായത്.

മക്കയിലെ ഏഷ്യൻ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ശഹാമയുടെ പിതാവ് ഡോ. അബൂബക്കറിനെ സന്ദർശിക്കാന്‍ എത്തിയതായിരുന്നു. അസുഖത്തെ തുടര്‍ന്നു മൂന്നാഴ്ചയോളമായി മക്കയിലെ അല്‍ നൂര്‍ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ദുബായില്‍ ജോലിചെയ്യുന്ന പിതാവ് സജാസ് തങ്ങൾ മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നിയമ നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മക്കയിൽ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ