യാത്രയയപ്പു നൽകി
Thursday, June 20, 2019 9:48 PM IST
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി മെഡിക്കൽ വിംഗ് സജീവ പ്രവർത്തകൻ ആസിഫ് മച്ചിഞ്ചേരിക്ക് കുവൈറ്റ്‌ കെ.എം.സി.സി.മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പു നൽകി. അബാസിയ കെഎംസിസി ഓഫീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് കുവൈത്ത് കെഎംസിസി മുൻ പ്രസിഡന്‍റ് കെ.ടി.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ഹമീദ് സബ്ഹാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ആക്ടിംഗ് പ്രസിഡന്‍റ് എൻ.കെ.ഖാലിദ് ഹാജി, സെക്രട്ടറി മുഷ്‌താഖ്‌, ജില്ലാ ഭാരവാഹികളായ ടി. മുജീബ്, അഷ്‌റഫ്‌ സബ്ഹാൻ, വിവിധ മണ്ഡലം ഭാരവാഹികളായ അജ്മൽ വേങ്ങര, സലീം നിലമ്പൂർ, അബ്ദുൾ സത്താർ മലപ്പുറം, റാഫി ആലിക്കൽ,സൈദാലി ബത്തേരി, ഹനീഫ മലപ്പുറം എന്നിവർ സംസാരിച്ചു. ആസിഫ് മറുപടി പ്രസംഗം നടത്തി. ജില്ലാ ആക്ടിംഗ് ജനറൽ സെക്രട്ടറി റസീൻ പടിക്കൽ സ്വാഗതവും സെക്രട്ടറി ഷാഫി ആലിക്കൽ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ