അ​ന​ധി​കൃ​ത കൂ​ടി​ച്ചേ​ര​ൽ: ഇ​ന്ത്യ​ക്കാ​രെ അ​റ​സ്റ് ചെ​യ്തു
Monday, June 24, 2019 11:06 PM IST
കു​വൈ​ത്ത് സി​റ്റി : തെ​ലു​ങ്കാ​ന​യി​ൽ ചോ​ര​കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ചു കൊ​ന്ന കേ​സി​ലെ പ്ര​തി​ക്ക് വ​ധ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ട് കു​വൈ​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ 21 തെ​ലു​ങ്കാ​ന​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ഇ​വ​രെ നാ​ടു ക​ട​ത്ത​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ​ച തെ​ലു​ങ്കാ​ന​യി​ലെ വാ​റം​ഗ​ൽ ജി​ല്ല​യി​ൽ ഒ​ന്പ​തു മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് ലൈ​ഗി​ക പീ​ഡ​ന​ത്തി​നി​ട​യി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഈ ​കേ​സി​ൽ 25 കാ​ര​നാ​യ പ്ര​വീ​ണ്‍ കു​മാ​ർ എ​ന്ന​യാ​ളെ തെ​ലു​ങ്കാ​ന പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഇ​യാ​ൾ​ക്ക് വ​ധ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ടാ​ണു ഇ​തേ ജി​ല്ല​യി​ൽ നി​ന്നു​ള്ള നൂ​റോ​ളം പേ​ർ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം കു​വൈ​ത്ത് സി​റ്റി​യി​ലെ മാ​ലി​യ​യി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

പ്ര​തി​ക്ക് വ​ധ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് എ​ഴു​തി​യ ബാ​ന​റു​ക​ൾ ഉ​യ​ർ​ത്തി​പി​ടി​ച്ചാ​യി​രു​ന്നു പ്ര​ക​ട​നം. ഇ​തേ തു​ട​ർ​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു മാ​ലി​യ പോ​ലീ​സ് 21 പേ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്.​പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​റ്റു​ള്ള​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​വ​രെ നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. കു​വൈ​ത്തി​ൽ വി​ദേ​ശി​ക​ൾ അ​ന​ധി​കൃ​ത​മാ​യി കൂ​ട്ടം ചേ​രു​ന്ന​തും പ്ര​ക​ട​നം ന​ട​ത്തു​ന്ന​തും ഗു​രു​ത​ര കു​റ്റ​കൃ​ത്യ​മാ​യാ​ണു ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ