എ​സ്എ​ൻ​ഡി​പി യോ​ഗം ദു​ബാ​യ് യൂ​ണി​യ​ൻ ശാ​ര​ദ ദേ​വി എ​ക്സ​ല​ൻ​സി അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു
Monday, June 24, 2019 11:08 PM IST
ദു​ബാ​യ്: "വി​ദ്യ​കൊ​ണ്ട് പ്ര​ബു​ദ്ധ​രാ​വു​ക സം​ഘ​ട​ന​കൊ​ണ്ട് ശ​ക്ത​രാ​വു​ക എ​ന്ന ഗു​രു​ദേ​വ സ​ന്ദേ​ശ​ത്തെ' സ്മ​രി​ച്ചു​കൊ​ണ്ട് വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പു​തു ത​ല​മു​റ​ക്ക് കൂ​ടു​ത​ൽ പ്ര​ചോ​ദ​നം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​സ്എ​ൻ​ഡി​പി യോ​ഗം ദു​ബാ​യ് യൂ​ണി​യ​ൻ എ​ല്ലാ വ​ർ​ഷ​വും ന​ൽ​കി വ​രാ​റു​ള്ള ശാ​ര​ദ ദേ​വി എ​ക്സ​ല​ൻ​സി അ​വാ​ർ​ഡു​ക​ൾ ഈ ​വ​ർ​ഷ​വും പ​ത്താം ക്ലാ​സ്, പ്ല​സ്ടു, എം​ബി​ബി​എ​സ് പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി ആ​ദ​രി​ച്ചു.

എ​സ്എ​ൻ​ഡി​പി യോ​ഗം ദു​ബാ​യ് യൂ​ണി​യ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ശി​വ​ദാ​സ​ൻ പൂ​വാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ യൂ​ണി​യ​ൻ ക​ണ്‍​വീ​ന​ർ സാ​ജ​ൻ സ​ത്യ സ്വാ​ഗ​തം പ​റ​ഞ്ഞു. എ​സ്എ​ൻ​ഡി​പി യോ​ഗം സേ​വ​നം അ​സോ​സി​യേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​സാ​ദ് ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജീ​വ് കോ​ടം​പ്പ​ള്ളി, മു​ര​ളി മം​ഗ​ല​ത്ത്, ഷീ​ന ഷാ​ജി എ​ന്നി​വ​ർ മു​ഖ്യ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് ഖ​ഞ​ഇ ജെ.​ആ​ർ.​ഒ ബാ​ബു, ഷാ​ജി രാ​ഘ​വ​ൻ, ഉ​ഷ ശി​വ​ദാ​സ​ൻ, ശീ​ത​ള ബാ​ബു, മി​നി ഷാ​ജി, ആ​ര്യ​ൻ ധ​വാ​ൻ , ശ്രാ​വ​ണ്‍ സു​രേ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.​മേ​ദ ബ​ൽ​ദേ​വ്, അ​ഹ​ല്യ ഷാ​ജി, വി​ദ്യ ക​പൂ​ർ, മീ​ര മോ​ഹ​ൻ​ദാ​സ്, മ​ഞ്ജി​മ ജ​യ​പ്ര​കാ​ശ​ൻ, ഋ​ഷി​കേ​ശ്, മൗ​ര്യ​ജി. രാ​ജ്, പൊ​ന്നു സ​ന്തോ​ഷ്, ശ്രേ​യ സ​ന്തോ​ഷ് , ജി​തി​ൻ പ്ര​സ​ന്ന​ൻ, ന​ന്ദു കൃ​ഷ്ണ, വി​ഘ്നേ​ശ് ദാ​സ്, രോ​ഹി​ത് പ്ര​സാ​ദ്, അ​ർ​ജു​ൻ രാ​ജേ​ന്ദ്ര മോ​ഹ​ൻ , അ​ഖി​ൽ പ്ര​സീ​ത​ൻ, വി​ഷ്ണു ദാ​സ്, ശ്രീ​വി​ദ്യ സു​രേ​ഷ് എ​ന്നി​വ​രാ​ണ് ഇ​ത്ത​വ​ണ​ത്തെ ശാ​ര​ദ ദേ​വി എ​ക്സ​ല​ൻ​സി അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ.