ഫസ്റ്റ് ഫ്ലൈറ്റ് മാനേജിംഗ് പാർട്ണർക്ക് ഗോൾഡൻ കാർഡ് വീസ
Tuesday, July 16, 2019 7:07 PM IST
ദുബായ്: ഫസ്റ്റ് ഫ്ലൈറ്റ് (ME) എൽഎൽസി മാനേജിംഗ് പാർട്ണർ ജോൺസൺ
തോമസിന് ദുബായ് സർക്കാരിന്‍റെ 10 വർഷത്തേയ്ക്കുള്ള ഗോൾഡൻ കാർഡ് വീസ
ലഭിച്ചു. ദുബായ് എസ്റ്റാബ്ലീഷ് ഡിപ്പാർട്ടുമെന്‍റിന്‍റേയും General
Directorate of Residency & amp; Foreginers affairs ന്‍റെയും ഡയറക്ടർ ആയ
ലഫ്റ്റനന്‍റ് കേണൽ ഒമർ മത്താർ ഖാമിസ് അൽ മെസൈന വീസ സമ്മാനിച്ചു.

യുഎഇ സർക്കാരിന്‍റെ പുതിയ റസിഡൻസി നിയമ പരിഷ്കാരങ്ങളും വ്യവസായ സൗഹാർദ്ദ സമീപനങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്താൻ ഉതകുന്നവയാണെന്നും ഈ
രാജ്യത്തിന്‍റെ മാതൃകാപരമായ സമീപനങ്ങളാണ് ആഗോള
വ്യാവസായിക ഭൂപടത്തിൽ യുഎഇക്ക് കേന്ദ്രസ്ഥാനം നൽകിയതെന്നും തനിക്കു ലഭിച്ച അംഗീകാരത്തിന് നന്ദി പറഞ്ഞുകൊണ്ട് ജോൺസൺ തോമസ് പറഞ്ഞു.

നാല്പതു വർഷത്തിലേറെയായി ദുബായ് കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന വ്യവസായ പ്രമുഖനാണ് മലയാളിയായ ജോൺസൺ തോമസ്.