ഹാ​ജി​മാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി ഫ്ര​റ്റേ​ർ​ണി​റ്റി ഫോ​റം വോ​ള​ണ്ടി​യ​ർ​മാ​ർ
Monday, July 22, 2019 10:16 PM IST
മ​ക്ക: പ​രി​ശു​ദ്ധ ഹ​ജ്ജ് ക​ർ​മ്മ​ത്തി​നാ​യി മ​ക്ക​യി​ലെ​ത്തി​യ ഹാ​ജി​മാ​ർ​ക്ക് ആ​ശ്വാ​സ​മാ​യി ഇ​ന്ത്യ ഫ്ര​റ്റേ​ർ​ണി​റ്റി ഫോ​റം വോ​ള​ണ്ടി​യ​ർ​മാ​ർ. വെ​ള്ളി​യാ​ഴ്ച ജു​മു​അ ന​മ​സ്കാ​ര​ത്തി​നാ​യി ഹ​റ​മി​ലെ​ത്തി​യ മ​ല​യാ​ളി ഹാ​ജി​മാ​ർ​ക്ക് ഫ്ര​റ്റേ​ർ​ണി​റ്റി ഫോ​റം മു​ഴു​സ​മ​യ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​നം ഏ​റെ ആ​ശ്വാ​സ​മേ​കി. 15000 ത്തോ​ളം മ​ല​യാ​ളി ഹാ​ജി​മാ​രാ​ണ് വെ​ള്ളി​യാ​ഴ്ച ഹ​റ​മി​ലെ​ത്തി​യ​ത്.

ക​ടു​ത്ത ചൂ​ടി​നെ വ​ക​വ​യ്ക്കാ​തെ ഹ​റ​മി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ അ​ജ്യാ​ദ്, ഗ​സ, ജ​ബ​ൽ ക​അ​ബ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ കെ​ട്ടി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന ഹാ​ജി​മാ​രെ ഹ​റ​മി​ലേ​ക്കും തി​രി​ച്ചും വ​ഴി തെ​റ്റാ​തെ യാ​ത്ര ചെ​യ്യാ​നും അ​വ​ശ​രാ​യ​വ​രെ വീ​ൽ ചെ​യ​റു​ക​ളി​ൽ റൂ​മു​ക​ളി​ത്തി​ക്കു​ന്ന​തി​നു​മാ​ണ് പ്ര​ധാ​ന​മാ​യും വോ​ള​ണ്ടി​യ​ർ​മാ​ർ ശ്ര​ദ്ധ കൊ​ടു​ക്കു​ന്ന​ത്.

ബ​സു​ക​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​ഹാ​ജി​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള വോ​ള​ണ്ടി​യ​ർ​മാ​ർ സ​ദാ​സ​മ​യ​വും സേ​വ​ന സ​ജ്ജ​രാ​ണ്. കൊ​ടും ചൂ​ടി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ഹാ​ജി​മാ​ർ​ക്ക് വ​ള​രെ ആ​ശ്വാ​സ​മാ​ണ് ന​ൽ​കു​ന്ന​ത്. പ്രാ​യം ചെ​ന്ന ഹാ​ജി​മാ​ർ​ക്ക് വി​വി​ധ ബ​സ് പോ​യി​ന്‍റു​ക​ളി​ൽ ഐ​സ് ബാ​ഗു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​തും വ​ലി​യ ആ​ശ്വാ​സ​മാ​ണ്. നൂ​റോ​ളം വോ​ള​ണ്ടി​യ​ർ​മാ​രെ​യാ​ണ് ഫ്ര​റ്റേ​ർ​ണി​റ്റി ഫോ​റം അ​തി​ഥി​ക​ളെ സ​ദാ സ​മ​യ​വും സ​ഹാ​യി​ക്കാ​നാ​യി മ​ക്ക​യി​ൽ സ​ജ്ജ​രാ​ക്കി​യി​ട്ടു​ള്ള​ത്. ഫ്ര​റ്റേ​ർ​ണി​റ്റി ഫോ​റം വോ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ ഗ​ഫാ​ർ​കൂ​ട്ടി​ല​ങ്ങാ​ടി, കോ​ഓ​ർ​ഡി​നേ​റ്റ​ർ ഖ​ലീ​ൽ ചെ​ന്പ​യി​ൽ, അ​ൻ​വ​ർ മ​ഞ്ചേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ