നാ​ഷ​ണ​ൽ എ​ക്സ്ചേ​ഞ്ച് ക​ന്പ​നി സൗ​ജ​ന്യ ഡി​സ്കൗ​ണ്ട് കാ​ർ​ഡ് പു​റ​ത്തി​റ​ക്കി
Tuesday, July 23, 2019 10:15 PM IST
കു​വൈ​ത്ത്: നാ​ഷ​ണ​ൽ എ​ക്സ്ചേ​ഞ്ച് ക​ന്പ​നി​യു​ടെ ക​സ്റ്റ​മ​ർ പ്രി​വി​ലേ​ജ് കാ​ർ​ഡി​ന്‍റെ പു​റ​ത്തി​റ​ക്ക​ൽ ച​ട​ങ്ങ് മെ​ഹ​ബു​ള്ള ബ്രാ​ഞ്ചി​ലെ സ്കൈ​വേ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മാ​നേ​ജ​ർ റ​ഷീ​ദ് നി​ർ​വ​ഹി​ച്ചു.

ക​സ്റ്റ​മ​ർ ഡി​സ്കൗ​ണ്ട് കാ​ർ​ഡ് സി​റ്റി ട​വ​ർ മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​രും കു​വൈ​ത്തി​ലെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ബി​ജു സ്റ്റീ​ഫ​ന് ന​ൽ​കി​കൊ​ണ്ട് ഓ​ണ്‍​കോ​സ്റ് അ​ഡ്വെ​ർ​ടൈ​സിം​ഗ് മാ​നേ​ജ​ർ മു​ഹ​മ്മ​ദ് റാ​ഫി നി​ർ​വ​ഹി​ച്ചു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള മ​ണി ട്രാ​ൻ​സ്ഫ​ർ സേ​വ​നം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി​യു​ള്ള പ്രി​വി​ലേ​ജ് കാ​ർ​ഡ് ക​സ്റ്റ​മേ​ർ​ക്കു പ​ര​മാ​വ​ധി ഡി​സ്കൗ​ണ്ട് ല​ഭി​ക്കു​ന്ന​തി​ന് ഉ​പ​ക​രി​ക്കു​മെ​ന്ന് ജ​ന​റ​ൽ മാ​നേ​ജ​ർ സ​മീ​ർ അ​ബ്ദു​ൽ സ​ത്താ​ർ ച​ട​ങ്ങി​ൽ വി​ശ​ദീ​ക​രി​ച്ചു.

നി​ല​വി​ലെ ബ്രാ​ഞ്ചു​ക​ളാ​യ ഹ​വ​ല്ലി, സാ​ൽ​മി​യ മ​റീ​ന, മെ​ഹ​ബു​ള്ള എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​സ്റ്റ​മ​ർ പ്രി​വി​ലേ​ജ് കാ​ർ​ഡ് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്ന് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ