കുവൈത്തിൽ മലയാളി വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘത്തെ തുടർന്നു മരിച്ചു
Saturday, August 10, 2019 2:06 AM IST
കുവൈത്ത്‌ സിറ്റി :കുവൈത്തിൽ വാഹനം ഓടിക്കുന്നതിനിടയിൽ ഉണ്ടായ ഹൃദയാഘത്തെ തുടർന്ന് മലയാളി മരിച്ചു.

പത്തനംതിട്ട പുതുക്കുളം പുതുക്കുളത്ത്‌ വീട്ടിൽ പി. തോമസ്‌ ചാക്കോ (64) യാണു മരിച്ചത്‌. കനാർ ട്രേഡിംഗ്‌ കമ്പനിയിലെ ജീവനക്കാരനായ ഇദ്ധേഹം വാഹനം സ്വയം ഡ്രൈവ്‌ ചെയ്യുമ്പോഴാണു ഹൃദയാഘാതം ഉണ്ടായത്‌.ഇതെ തുടർന്ന് നിയന്ത്രണം വിട്ട വാഹനം മറ്റൊരു വാഹനത്തിൽ കൂട്ടിയിടിക്കുകയുമുണ്ടായി. പിറകിലെ വാഹനങ്ങളിൽ ഉണ്ടായിരുന്ന ഫയർ ഫോർസ്സ്‌ ഉദ്യോഗസ്ഥനും മറ്റും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം ഫർവാനിയ മോർച്ചറിയിലേക്ക്‌ മാറ്റി. കുവൈത്തിൽ തന്നെയുള്ള അന്നമ്മ ചാക്കോ യാണു ഭാര്യ.മക്കൾ തോമസ്‌ ജേക്കബ്‌ , സാറാ ജേക്കബ്‌ .ടെൺസൺ ജാമാതവാണു.