ബഹറിനിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Saturday, August 10, 2019 3:40 PM IST
മനാമ: ഫ്രണ്ട്‌സ് ഓഫ് ബഹറിൻ, ലാൽകെയേഴ്‌സ് ബഹറിൻ , ഇന്ത്യൻ ബ്ലഡ് ഡോണോഴ്സ് ബഹറിൻ എന്നിവർ സംയുക്തമായി പെരുന്നാൾ- ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സൽമാനിയ മെഡിക്കൽ കോംപ്ലെക്സ്, ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു .

രാവിലെ 8 മുതൽ 12 വരെ നീണ്ടു വന്ന ക്യാമ്പിൽ വിവിധ രാജ്യക്കാരായ ഏകദേശം 120 ഓളം പേർ രക്തദാനം ചെയ്തു. അസോസിയേഷൻ ഭാരവാഹികൾ ആയ ജഗത് കൃഷ്ണകുമാർ, മണിക്കുട്ടൻ, ഷൈജു, നിഷ, മനോജ്, അരുൺ നെയ്യാർ, അരുൺ തൈക്കാട്ടിൽ, ടിറ്റോ ഡേവിസ്, വൈശാഖ്, സോനു, വിഷ്ണു, ജസ്റ്റിൻ, പ്രദീപ് , രഞ്ജിത്, മോനി ഒടിക്കണ്ടത്തിൽ, സുബിൻ, രാജു, അനു എബ്രഹാം, ബിനീഷ്, രതിൻ , അഖിൽ എന്നിവർ ക്യാന്പിന് നേതൃത്വം നൽകി.