ഫുജൈറയിൽ ഡോ. എതിരാൻ കതിരവന്‍റെ പ്രഭാഷണം ഓഗസ്റ്റ് 15 ന്
Wednesday, August 14, 2019 7:54 PM IST
ഫുജൈറ: ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറയിൽ ഡോ. എതിരാൻ കതിരവൻ സയൻസ് ഇൻ യു എന്ന വിഷയത്തിൽ ഓഗസ്റ്റ് 15 ന് പ്രഭാഷണം നടത്തുന്നു.

ജെ എൻയു വിൽ നിന്നും ഡോക്ടറേറ്റ് നേടിയ അദ്ദേഹം, സെന്‍റ് ലൂയിസ് യൂണിവേഴ്‌സിറ്റിയിൽ (യുഎസ്എ) പോസ്റ്റ് ഡോക്ടറൽ ഗവേഷണം തുടർന്നു. ജനിതകശാസ്ത്രത്തെക്കുറിച്ചുള്ള ഗവേഷണം ജോൺ ഹോപ്കിൻസ് സർവകലാശാലയിൽ നടത്തി. ഷിക്കാഗോ സർവകലാശാലയിൽ ഗവേഷകനും ഫാക്കൽറ്റി അംഗവുമായി പ്രവർത്തിച്ചു.
നിരവധി ഗവേഷണ ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. നിരവധി കണ്ടുപിടുത്തങ്ങൾക്കും സ്വന്തമായി പേറ്റന്‍റ് ഉണ്ട്. ജനപ്രിയ ശാസ്ത്രം, ഫിലിം മ്യൂസിക് സിനിമ, സമകാലിക, ക്ലാസിക്കൽ കലാരൂപങ്ങൾ എന്നിവയിൽ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇപ്പോൾ ഷിക്കാഗോയിലാണ് താമസം.

വിവിധ ശാസ്ത്രീയ വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വൈദഗ്ധ്യവും ആഴത്തിലുള്ള
അറിവും നമ്മുടെ കുട്ടികൾക്ക് ഒരു വലിയ നേട്ടമായിരിക്കും. സയൻസ് പ്രേമികളും
മാതാപിതാക്കളും കുട്ടികളും ഈ അപൂർവ അവസരത്തെ ഉപയോഗപ്പെടുത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: +971 54 372 2845