റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു
Monday, September 9, 2019 9:50 PM IST
കുവൈത്ത്: കാസർഗോഡ് ജില്ലക്കാരുടെ പൊതു വേദിയായ കാസർഗോഡ് ജില്ലാ അസോസിയേഷൻ നവംബർ 15 നു അബാസിയ ഇന്‍റർഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടപ്പിക്കുന്ന "കാസർഗോഡ് ഉത്സവ് 2019' ന്‍റെ ഭാഗമായി പുറത്തിറക്കുന്ന റാഫിൾ കൂപ്പൺ പ്രകാശനം ചെയ്തു. മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ മുതിർന്ന അംഗം അബ്ദുൾറഹ് മാനു നൽകി പ്രകാശനം നിർവഹിച്ചു.

യോഗം ചെയർമാൻ എൻജിനിയർ അബൂബക്കർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സത്താർ കുന്നിൽ അധ്യക്ഷത വഹിച്ചു. നവർക്കിംഗ് പ്രസിഡന്‍റ് ഹമീദ് മധൂർ അനുശോചനകുറിപ്പ് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സലാം കളനാട് സ്വാഗതം പറഞ്ഞു. പ്രോഗ്രാം ജനറൽ കൺവീനർ ഹനീഫ് പാലായി , കാസർഗോഡ് ഉത്സവിനെക്കുറിച്ചു വിവരിച്ചു. അഷ്‌റഫ് തൃക്കരിപ്പൂർ,സുദൻ ആവിക്കര , പി.എ. നാസർ, സി.എച്ച് മുഹമ്മദ് കുഞ്ഞി, അസീസ് തളങ്കര, തുടങ്ങിയവർ സംസാരിച്ചു. ട്രഷററ്് രാമകൃഷ്ണൻ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ