ദു​ബാ​യ്: ഏ​ഷ്യ​ക​പ്പ് ക്രി​ക്ക​റ്റി​ലെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശ് ഇ​ന്ന് അ​ഫ്ഗാ​നി​സ്ഥാ​നെ നേ​രി​ടും. ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി എ​ട്ടി​ന് അ​ബു​ദാ​ബി​യി​ലെ ഷെ​യ്ഖ് സാ​യി​ദ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ അ​വ​സാ​ന​ത്തെ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ബം​ഗ്ലാ​ദേ​ശി​ന് സൂ​പ്പ​ർ​ഫോ​ർ സാ​ധ്യ​ത നി​ല​നി​ർ​ത്താ​ൻ വി​ജ​യം അ​നി​വാ​ര്യ​മാ​ണ്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഹോ​ങ്കോം​ഗി​നെ​തി​രെ ഏ​ഴ് വി​ക്ക​റ്റി​ന് വി​ജ​യി​ച്ച ബം​ഗ്ലാ​ദേ​ശ് അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യോ​ട് ആ​റ് വി​ക്ക​റ്റ് പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​നാ​ണ് ഇ​ന്ന് ഇ​റ​ങ്ങു​ന്ന​ത്. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഹോ​ങ്കോം​ഗി​നെ 94 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ അ​ഫ്ഗാ​നി​സ്ഥാ​ൻ മി​ക​ച്ച ഫോ​മി​ലാ​ണ്. ഇ​രു ടീ​മി​നും ര​ണ്ട് പോ​യി​ന്‍റ് വീ​ത​മാ​ണു​ള്ള​ത്.